വിവാദങ്ങള്‍ക്കിടെ വിക്രം ചിത്രത്തില്‍ ഷെയ്ന്‍ നിഗം

0

വിവാദങ്ങള്‍ക്കിടെ ഷെയ്ന്‍ നിഗം ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. തമിഴ് നടന്‍ വിക്രം നായകനാവുന്ന തമിഴ് ചിത്രത്തില്‍ ഷെയ്ന്‍ നിഗവും വേഷമിടുന്നു എന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. ഇമൈക്ക നൊടികള്‍, ഡിമോന്റെ കോളനി എന്നീ വിജയ ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് സംവിധാനം. വിക്രത്തിന്റെ 58ാം ചിത്രം കൂടിയാണിത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വെയില്‍ ചിത്രീകരണം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിശ്ചയിച്ച ചാര്‍ട്ടില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് നിര്‍ബന്ധം പിടിച്ചത് വിക്രം നായകനായ സിനിമയ്ക്ക് ഡേറ്റ് കൊടുത്തതിനാലാണെന്ന് സംവിധായകനെ അറിയിച്ചതായും ഷെയിന്‍ നിഗം. ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുമ്പ് മുടിയും താടിയും വെട്ടിയതിനാല്‍ വെയില്‍ ചിത്രീകരണം പൂര്‍ത്തിയായിരുന്നില്ല. ചിത്രീകരണം പുരോഗമിക്കുന്ന ഈ പ്രൊജക്ടിന്റെ റഷ്യയിലെ ഷെഡ്യൂളിലാണ് ഷെയിന്‍ ജോയിന്‍ ചെയ്യുക എന്നും പറയുന്നു.

തമിഴ്, തെലുഗ്, ഹിന്ദി പതിപ്പുകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. 2020 ഏപ്രിലില്‍ ആണ് റിലീസ്. ഏ.ആര്‍ റഹ്മാനാണ് സംഗീത സംവിധാനം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും വയകോം 18 മോഷന്‍ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

You might also like