ഏഴ് വർഷം മുമ്പ് വന്ന ട്യൂമർ വീണ്ടും വില്ലനാകുന്നു : നടി ശരണ്യ ദുരിതജീവിതത്തിൽ…!

0

 

 

 

കുറച്ച് നാളുകൾക്ക് മുമ്പ് നടി ശരണ്യയ്ക്ക് ട്യൂമർ ബാധിച്ച് ചികിത്സ തേടിയത് ഏറെ ഞെട്ടലോടെയാണ് ആരാധകർ അറിഞ്ഞത്. അന്ന് നിരവധി പേർ പ്രാർത്ഥനകളുമായി ശരണ്യയെ തേടിയെത്തി. എന്നാൽ വീണ്ടും വില്ലനായി ബ്രെയിൻ ട്യൂമർ ശരണ്യയുടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ന് ശരണ്യയ്ക്ക് വേണ്ടത് പ്രാർത്ഥന മാത്രമല്ല സഹായവും കൂടിയാണ്.

 

Please Share ..

ശരണ്യയുടെ ജീവിതം ഒരു പാഠമാണ്! സന്മനസുള്ളവർ സഹായിക്കാണം!State bank of indiaSHARANYA K SA/C- 20052131013IFSC-SBIN0007898Branch- nanthancode

Posted by Smart Pix Media on Monday, June 10, 2019

 

അര്‍ബുദബാധയെ തുടര്‍ന്ന് ശരണ്യക്ക് വീണ്ടും സര്‍ജറി നടത്തേണ്ടി വരികയാണെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഇത് ഏഴാമത്തെ തവണയാണ് ശരണ്യക്ക് സര്‍ജറി നടത്തേണ്ടി വരുന്നത്.

 

 

 

സാമൂഹ്യപ്രവര്‍ത്തകൻ സൂരജ് പാലക്കാരനാണ് ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. ഏഴ് മാസത്തിനു ശേഷം ഏഴാമത്തെ സർജറിക്കായി ശരണ്യ പോകുകയാണ് എന്ന് നടി സീമ ജി നായര്‍ പറയുന്നു.വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് നടി കടന്നുപോകുന്നതെന്നും സുമനസ്സുകള്‍ സഹായിക്കണമെന്നും സൂരജ് അഭ്യര്‍ഥിക്കുന്നു……

 

 

 

സീമയുടെ വാക്കുകൾ ഇങ്ങനെ : ‘ശരണ്യയ്ക്ക് ആറ് വർഷം മുമ്പ് ട്യൂമർ വന്നിരുന്നു. അന്ന് കലാകാരന്മാരെല്ലാം സഹായിച്ചിരുന്നു. ഓരോ വർഷവും ബ്രയിൻ ട്യൂമർ ഇതിന്റെ ഏറ്റവും മൂർധന്യാവസ്ഥയിൽ എത്തും. എല്ലാ വർഷവും ഓപ്പറേഷൻ ചെയ്യും. ഏഴ് മാസം മുമ്പായിരുന്നു അവസാനത്തെ സർജറി. ഏഴാമത്തെ സർജറിക്ക് ശരണ്യ പോവുകയാണ്. ഇത് അതീവ ഗുരുതരമാണ്.ഒരു വശം ഏകദേശം തളർന്നു പോകുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്’. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ടെലിവിഷന്‍ സീരയലുകളിലൂടെ ശ്രദ്ധനേടി. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ആന്‍മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു.

You might also like