സീറോയും പരാജയം , അവസാന അടവുമായി ഷാരൂക്ക് ഖാൻ വരുന്നു !!

0

 

 

 

 

അടുത്തിടെയായി ബോളിവുഡില്‍ പരാജയങ്ങളില്‍ ഉലയുന്ന ഷാരൂഖ് ഖാന്‍ വിജയ സിംഹാസനം തിരിച്ച്‌ പിടിക്കാന്‍ തന്റെ ഭാഗ്യ ക്ഥാപാത്രവുമായി വീണ്ടും എത്തുന്നു. ഡോണ്‍ സീരീസലെ മൂന്നാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഏറെ പരിശ്രമങ്ങള്‍ ചെയ്ത് അഭിനയിച്ച സീറോ ചിത്രത്തിന്റെ പരാജയം ഷാരൂഖിനേയും അദ്ദേഹത്തിന്റെ ആരാധകരേയും ഏറെ തളര്‍ത്തിയിരുന്നു. ഈ തകര്‍ച്ചയില്‍ നി്ന്നും കരകയറാന്‍ താരത്തെ സഹായിക്കുന്ന ചിത്രം കൂടിയാവും ഡോണ്‍ 3.

 

 

 

 

 

 

 

ഡോണിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും വന്‍ വിജയങ്ങളാണ് ഷാരൂഖിന്റെ കരിയറില്‍ സമ്മാനിച്ചത്. അതുകൊണ്ട് തന്നെ ഏറെ ആത്മവിശ്വാസത്തോടെയാവും കിംഗ് ഖാന്‍ ചിത്രത്തെ സമീപിക്കുക. ഡോണിന്റെ പുതിയ പതിപ്പ് ഫറാന്റെ എക്‌സല്‍ പിക്‌ചേഴ്‌സും, ഷാറൂഖിന്റെ റെഡ് ചില്ലീസും ചേര്‍ന്ന് നിര്‍മ്മിക്കും. പ്രിയങ്ക ചോപ്രയ്ക്ക് പകരം പുതിയ നായികയാകും ഡോണ്‍ 3 എത്തുക. ഓം പൂരിക്ക് പകരം അനില്‍ കപൂര്‍ എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. സെയ്ഫ് അലി ഖാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 

 

 

 

 

 

ധൂമിന്റെ നാലാം ഭാഗത്തില്‍ ഷാറൂഖ് പ്രധാന വേഷത്തില്‍ എത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത സീറോയ്ക്ക് പ്രതീക്ഷിച്ച അഭിപ്രായം കൈവരിക്കാന്‍ സാധിച്ചില്ല. രാകേഷ് ശര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സാരേ ജഹാന്‍ സേ അച്ചയാണ് ഷാറൂഖിന്റെ അടുത്ത ചിത്രം.

 

 

 

 

 

 

 

ഡോണിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും വന്‍ വിജയങ്ങളാണ് ഷാരൂഖിന്റെ കരിയറില്‍ സമ്മാനിച്ചത്. അതുകൊണ്ടെ തന്നെ ഏറെ ആത്മവിശ്വാസത്തോടെയാവും കിംഗ് ഖാന്‍ ചിത്രത്തെ സമീപിക്കുക. ഫര്‍ഹാന്‍ അഖ്തര്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെ സംവിധാനമെന്നും ചിത്രത്തിന്റെ സക്രിപ്റ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നുമാണ് ബോളിവുഡ് അണിയറ സംസാരം.

You might also like