‘സ്ത്രീകൾ കയറും കയറിയിരിക്കും’ : വ്യത്യസ്ത നിലപാടിന് കൈയ്യടിച്ച് ആരാധകർ !!!

0

എന്തൊക്കെ എതിര്‍പ്പുകള്‍ തീര്‍ത്താലും ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാവുമെന്ന് നടി ഷീല. പണ്ട് എത്ര സമരം ചെയ്തിട്ടാണ് മാറുമറയ്ക്കാന്‍ അവകാശം ലഭിച്ചത്, അതുപോലെ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനും കാലം വഴിമാറുമെന്ന് നടി ഷീല പറഞ്ഞു. ശബരിമല വിഷയം ആളിക്കത്തികൊണ്ടിരിക്കുന്ന അവസരത്തിലാണ് ഷീല ഇത്തരത്തിലുള്ള തുറന്ന് നിലപാട് പറഞ്ഞത്. മണ്ഡല മകരമാസ പൂജയ്ക്ക് മല തുറന്നപ്പോള്‍ ദര്‍ശനത്തിനായി 800 ഓളം സ്ത്രീകള്‍ ബുക്ക് ചെയ്തിരുന്നെങ്കിലും മുന്‍പുണ്ടായിരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ആരും വന്നിരുന്നില്ല. എത്രയൊക്കെ പ്രതിഷേധം നടത്തിയാലും ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമായ കാര്യമാണെന്നും , ഇന്നെലെങ്കിൽ നാളെ സ്ത്രീകൾ കയറുമെന്ന് ഷീല പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തുറന്നുപറഞ്ഞിരിക്കുകയാണ്.

 

 

ഇതിനുമുൻപും സിനിമ മേഖലയിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളുമായി നടി -നടന്മാർ രംഗത്ത് വന്നിരുന്നു. പലരും വിശ്വാസ സംരക്ഷണത്തെ അനുകൂലിച്ചുള്ള നിലപാടാണ് തുറന്നു പറഞ്ഞതെങ്കിൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ നിലപാടാണ് ഇപ്പോൾ ഷീല എടുത്തിരിക്കുന്നത്. ഏതൊരു കാര്യവും വലിയൊരു സമരമില്ലാതെ നടന്നിട്ടില്ല. അത് നല്ലതാണോ ചീത്തയാണോ എന്നൊന്നും താൻ പറയുന്നില്ല. ആദ്യ കാലങ്ങളില്‍ മാറുമറക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു കേരളത്തില്‍. എത്ര സമരം ചെയ്തു, എന്തെല്ലാം പ്രശ്നമുണ്ടാക്കിയാണ് ഒരു ബ്ലൗസിടാന്‍ അവര്‍ സമ്മതിച്ചത്. അതുകൊണ്ട് ഈ സമരങ്ങളെല്ലാം വന്ന് വന്നാണ് എതിര്‍പ്പുകളില്ലാതായത്. അതുകൊണ്ട് വെയിറ്റ് ചെയ്യാമെന്നാണ് നടി പറഞ്ഞത്.

ആരും തിടുക്കപ്പെട്ട് കയറണമെന്ന് നടി പറയുന്നില്ല പകരം വെയിറ്റ് ചെയ്യാമെന്നാണ് പറയുന്നത്. മറു മറക്കൽ തുടങ്ങിയ നിരവധി സമരങ്ങളാണ് ഇവിടെ സാക്ഷ്യവഹിച്ചിട്ടുള്ളത്.അതുകൊണ്ട് തന്നെ സ്ത്രീകൾ കയറുക തന്നെ ചെയ്യുമെന്ന് നടി ഉറപ്പിച്ചു പറയുന്നു. വിധി വന്നു എന്ന് പറഞ്ഞ് നാളെത്തന്നെ ചാടിക്കയറി ആരും ശബരിമലയിലേക്ക് പോകണം എന്നല്ല താൻ പറഞ്ഞതെന്ന് നടി വ്യക്തമാക്കി . വിശ്വാസമുള്ള സ്ത്രീകള്‍ എന്തായാലും മലകയറും. അത് എത്രയൊക്കെ പ്രതിഷേധങ്ങളുണ്ടായാലും മെല്ലെമെല്ല അത് സാധ്യമാകും.അത് വഴിയേ കാണാമെന്നും പറയുന്നു .

 

 

നടി രഞ്ജിനിയാണ് ആദ്യമായി ശബരിമല വിഷയത്തില്‍ നിലപാട് അറിയിച്ചത്. ശബരിമലയിലേത് ലിംഗ വിവേചനമായി കാണാന്‍ കഴിയില്ലെന്നും സംസ്കാരവും ആചാരങ്ങളും സംരക്ഷിക്കാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും അവര്‍ ആഹ്വാനം ചെയ്തു. ചെറുപ്പത്തിലേയുള്ള വിശ്വാസമാണ് ആചാരമനുസരിച്ച് മാത്രമേ ശബരിമലയിലേക്ക് പോകൂവെന്നായിരുന്നു നടി നവ്യാ നായരും പ്രതികരിച്ചത്. നിരവധിപേരാണ് ഷീലയുടെ നിലപാടിനെ എതിർത്ത് രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ വ്യത്യസ്ത നിലപാട് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നു.

 

You might also like