‘ഷെഫീക്കിന്റെ സന്തോഷം’ പ്രേക്ഷകരുടെയും… വീണ്ടും തിയേറ്റർ വിജയം നേടി ഉണ്ണി മുകുന്ദൻ .

1,233

ഷഫീഖിന്റെ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങളും സങ്കടങ്ങളും പ്രേക്ഷകർ നെഞ്ചിലേറ്റിയിരിക്കുകയാണ്. ആദ്യ ആഴ്ചയിൽ തിയ്യേറ്ററിൽ കണ്ടിറങ്ങുന്ന പ്രേക്ഷകർ കണ്ണുനീരോടെയും ചെറിയ പുഞ്ചിരിയോടെയും വലിയ അഭിപ്രായത്തോടെയും തീയേറ്ററിൽ നിന്ന് ഇറങ്ങുകയാണ്. ഉണ്ണി മുകുന്ദന്റെ പ്രകടനവും മികച്ച തിരകഥയും പ്രേക്ഷകർക്ക് കൂടുതൽ സന്തോഷം നൽകുകയാണ്. പ്രേക്ഷകരുടെ സന്തോഷം തന്നെയല്ലേ ഷഫീക്കിന്റെയും സന്തോഷം.

ഒരു കോമഡി ഇമോഷണൽ കുടുംബചിത്രം തന്നെയാണ് ഷഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദന്റെ ഷെഫീക്കായി ജീവിച്ചു എന്ന് തന്നെ പറയേണ്ടി വരും. ഗംഭീരമായ പ്രകടനങ്ങൾ കൊണ്ട് നിറഞ്ഞതാണ് സിനിമ. ബാലയുടെ ഒരു ഒന്നൊന്നര തിരിച്ചുവരവ് കൂടി തന്നെയാണ് സിനിമ. ബാല എന്ന നടൻ ഒരുപാട് വർഷങ്ങൾക്ക് ശേഷം സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്തപ്പോൾ നിഷ്കളങ്കമായ തമാശകൾ ഒരുപാടുണ്ടായി. അനൂപ് പന്തളം എന്ന നവാഗത സംവിധായകൻ ഒട്ടും മോശമാക്കിയില്ല. ചെറുതും വലുതുമായ എല്ല കഥാപാത്രങ്ങളും അവർ അവരുടെ രീതിയിൽ മികച്ച് നിൽക്കുകയും ചെയ്തു.

ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. എൽദോ ഐസക് ഛായാ​ഗ്രഹണം നിർവഹിക്കുന്നു. നൗഫൽ അബ്ദുള്ളയാണ് എഡിറ്റിങ്ങ് നിർവഹിക്കുന്നത്. ഒരു പ്രവാസിയായ യുവാവ് ആയി ആണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുന്നത്. ‘പാറത്തോട്’ എന്ന ചെറിയ ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, അനീഷ് രവി, അരുൺ ശങ്കരൻ പാവുമ്പ, ബോബൻ സാമുവൽ, അസിസ് നെടുമങ്ങാട്, ജോർഡി പൂഞ്ഞാർ, ഉണ്ണി നായർ, വിപിൻ കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ എത്തുന്നത്.

സംഗീത സംവിധാനം- ഷാൻ റഹ്‍മാന്‍. ഛായാഗ്രഹണം- എൽദോ ഐസക്, എഡിറ്റിംഗ്- നൗഫൽ അബ്ദുള്ള,. ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ, പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ, ഡിസ്ട്രിബൂഷൻ- ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ്, പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ.

You might also like