
10 കോടി പ്രതിഫലത്തിന് ശരീരം മെലിയുന്ന പരസ്യം : ശിൽപ്പ ഷെട്ടി നിരസിച്ചു , കാരണം ഇതാണ്….
സെലിബ്രിറ്റികൾ പൊതുവേ ആരോഗ്യം നോക്കുന്നവരാണ്. ക്യത്യമായ ഭക്ഷണവും ക്യത്യമായ വ്യായാമവും ചെയ്ത് തന്നെയാണ് സെലിബ്രിറ്റികൾ ശരീരം ആരോഗ്യത്തോടെ നോക്കുന്നത്. ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് ശിൽപ്പ ഷെട്ടി. യോഗ, വ്യായാമം, ഡയറ്റ് എന്നിവ ക്യത്യമായി ചെയ്ത് വരുന്ന നടിയാണ് ശിൽപ്പ.അങ്ങിനെയുള്ള താരത്തിന്റെ ഒരു തീരുമാനമാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
ശരീരം മെലിയുന്നതിനുള്ള ആയുർവേദ മരുന്നിന്റെ പരസ്യ മോഡലാകാനുള്ള വമ്പൻ ഓഫറാണ് ശിൽപ്പ തള്ളിക്കളഞ്ഞിരിക്കുന്നത്. മിഡ് ഡേയാണ് ഈ വാർത്ത പുറത്ത് കൊണ്ടുവന്നത്. 10 കോടി രൂപയാണ് ആ പരസ്യത്തിൽ അഭിനയിച്ചാൽ ശിൽപ്പയ്ക്ക് നൽകാൻ തീരുമാനിച്ചത്.
എന്നാൽ ഈ വമ്പർ ഒാഫർ താരം തള്ളിക്കളയുകയാണ് ചെയ്തത്. അതിനുള്ള കൃത്യമായ കാരണങ്ങളും ശിൽപ്പ ചൂണ്ടിക്കാണിക്കുന്നു. ‘ഞാൻ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വിൽക്കാൻ എനിക്കാവില്ല.
മെലിയാനുള്ള ഗുളികകളും അതിശയകരമായ ഭക്ഷണങ്ങളുമെല്ലാം നമ്മളെ പ്രലോഭിപ്പിക്കും. കാരണം അവയൊക്കെ ക്ഷിപ്രഫലമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ശരിയായ ആഹാരക്രമത്തിനും ചിട്ടയോടെയുള്ള ജീവിതചര്യയ്ക്കും പകരംവയ്ക്കാൻ മറ്റൊന്നിനുമാവില്ല. ജീവിതചര്യ ചെറുതായി ഒന്ന് പരിഷ്കരികരിച്ചാൽ ദീർഘനാളത്തേയ്ക്കുള്ള ഫലമുണ്ടാകും- ശിൽപ്പ പറഞ്ഞു.