
ജയിലിൽ അവര്‍ നിര്‍ബന്ധിച്ച് എന്റെ മുടിവെട്ടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷൈന്‍ ടോം ചാക്കോ.
ഇഷ്ക്കിലെ അൽവിനെയും അന്നയും റസുലിലെ അബുവിനേയും , ഇതിഹാസത്തിലെ ശക്തമായ കഥാപാത്രമായി എത്തിയ ഷൈന്‍ ടോം ചാക്കോയെ ആരും മറക്കില്ല. ചെയ്ത കഥാപത്രങ്ങളെല്ലാം മികച്ചതാക്കി മാറ്റാൻ ഷൈന്‍ ടോം ചാക്കോയ്ക്ക് സാധിച്ചിട്ടുണ്ട്. വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നടൻ ജയിലിൽ പോയത്. ഇപ്പോളിതാ അതിന്റെ വേറിട്ട അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടൻ ഇപ്പോൾ.
ഗദ്ദാമയിലെ ചെറുവേഷം ചെയ്ത് അഭിനയരംഗത്തേയ്ക്ക് എത്തിയ ഷൈന്‍ ടോം ചാക്കോ പിന്നീട് നായകനായും വില്ലനായും ശ്രദ്ധേയമായ ഏറെ വേഷങ്ങള്‍ ചെയ്തു.വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് താരത്തിന് ജയിലില്‍ പോകേണ്ടി വന്നത്. ജീവിതത്തെ ആകെമാനം മാറ്റി മറിച്ച സംഭവമായിരുന്നു അതെന്ന് ഷൈന്‍ പറയുന്നു. തനിക്കെതിരെ വന്ന കേസില്‍ തെളിവുകള്‍ കെട്ടിച്ചമച്ചതായിരുന്നു. അറുപതുദിവസത്തോളം ജയിലില്‍ കഴിഞ്ഞു. എനിക്ക് ആത്മവിശ്വാസം നല്കി എന്നെ കുടെ നിറുത്തിയത് സഹതടവുകാരനായിരുന്ന ഗണപതിയാണ്. ഗണപതി തമിഴ്നാട്ടുകാരനാണ്.
രജനികാന്തിന്റെയും ശിവാജി ഗണേശന്റെയും എം.ജി.ആറിന്റെയുമൊക്കെ കഥകള്‍ പറഞ്ഞു എന്നെ നിരന്തരം മോട്ടിവേറ്റ് ചെയ്യും. വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്കാണ് ഇതെല്ലാം സംഭവിക്കുന്നത്. അപ്പോള്‍ കഥാപാത്രത്തിന്റെ പ്രത്യേക ലുക്കിന് വേണ്ടി ഞാന്‍ മുടി നീട്ടി വളര്‍ത്തിയിരുന്നു. മുടി വെട്ടല്ലേയെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ജയില്‍ സൂപ്രണ്ട് നിര്‍ബന്ധിപ്പിച്ച് മുടി വെട്ടിപ്പിച്ചു. കുടുംബാംഗങ്ങള്‍ എല്ലാവരും ഇതറിഞ്ഞു ശരിക്കും തളര്‍ന്നു പോയി. മറ്റാരെയാ കുടുക്കാന്‍ എറിഞ്ഞ വലയില്‍ ഞാന്‍ ചെന്നുവീണതാവാനും സാധ്യതയുണ്ട്, എല്ലാം കോടതിയില്‍ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു’ ഷൈന്‍ പറയുന്നു.