ആരാധകരോട് ക്ഷമ ചോദിച്ചു ശോഭന !!

0

 

 

 

 

മലയാളി പ്രേക്ഷകരുടെ ഏക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. ശോഭന എന്ന നടിയെ ഓർത്തിരിക്കാൻ ഈ ഒരു സിനിമ മാത്രം മതി. 1993 ‍ഡിസംബർ 25ആം തീയതിയാണ് ചിത്രം പ്രദർശനത്തിനായി എത്തിയത്. 25 വർഷം പൂർത്തിയാവുകയാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തിട്ട്.

 

 

 

 

 

 

ശോഭനയ്ക്കു മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രംകൂടിയാണ് ഇത്. 1993 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും ടെലിവിഷനിലൂടെയും യൂ ട്യൂബുകളിലൂടെയും നിരവധി പേർ കണ്ടുകൊണ്ടിരിക്കുന്നു.

 

 

 

 

 

 

 

 

ചിത്രം ഇറങ്ങിയിട്ട് 25 വർഷം പിന്നിടുന്ന അവസരത്തിൽ ആരാധകർക്കു ശോഭന തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നന്ദി പറഞ്ഞു. ഒപ്പം ക്ഷമയും ചോദിച്ചു. ആരാധകരുടെ അന്വേഷണങ്ങൾക്കു മറുപടി പറയാൻ വൈകിയതിനാണ് ക്ഷമാപണം.

 

 

 

 

‘എല്ലാ മീഡിയ സുഹൃത്തുക്കൾക്കും എക്കാലത്തേയും എന്റെ പ്രിയ സിനിമയായ മണിച്ചിത്രത്താഴിന്റെ ഫാൻസിനും….മാർഗ്ഗഴി പെർഫോമൻസുമായി ഞാൻ ചെന്നൈയിൽ തിരക്കിലായിരുന്നു. നിങ്ങളുടെ അന്വേഷണങ്ങൾക്കു മറുപടി പറയാൻ വൈകിയത് അതു കൊണ്ടാണ്. ക്ഷമിക്കണം. ഇത്ര വർഷങ്ങൾ പിന്നിട്ടിട്ടും ചിത്രം ആരും മറന്നിട്ടില്ലെന്നതു വലിയ കാര്യമാണ്. ഇപ്പോഴും അഭിനന്ദനങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നു. എനിക്കു മാത്രമല്ല, സംവിധായകനും മറ്റു ആർട്ടിസ്റ്റുകൾക്കും അണിയറ പ്രവർത്തകർക്കുമെല്ലാം എന്റെ അതേ വികാരം തന്നെയായിരിക്കും. അവരോടും ഞാൻ എന്റെ സ്നേഹം അറിയിക്കുന്നു. – നടി ഫേസ്ബുക്കിൽ കുറിച്ചു.’

 

 

You might also like