‘മഞ്ജു എന്നെ ഉപയോഗിച്ചു’ – പൊട്ടിത്തെറിച്ച് ശ്രീകുമാര്‍ മേനോന്‍

0

 

 

 

 

ഒടിയൻ തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയോടെ ആരാധകർ സ്വീകരിക്കുമ്പോഴും വിവാദങ്ങൾ ചിത്രത്തെ പിടിവിടുന്നില്ല. ഇപ്പോൾ ഒടിയനിൽ പ്രധാന വേഷത്തിൽ എത്തിയ മഞ്ജു വാര്യറെക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീകുമാർ മേനോൻ ഇത് തുറന്ന് പറഞ്ഞത്. ഒരു ദിവസം പോലും ഓടിയ സിനിമകള്‍ക്കായി രംഗത്തിറങ്ങുന്ന മഞ്ജു വാര്യര്‍ ഒടിയനായി ഇതുവരെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പോലും ഇട്ടിട്ടില്ലെന്നും ശ്രീകുമാര്‍ മേനോന്‍ കുറ്റപ്പെടുത്തി.

 

 

 

 

 

 

മഞ്ജു വാര്യരോടുള്ള ചിലരുടെ ശത്രുതയാണ് തനിക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണത്തിന് പിന്നില്‍ എന്ന് ശ്രീകുമാര്‍ മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ മഞ്ജു വാര്യര്‍ തന്നെ പ്രതികരിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ മഞ്ജു വാര്യര്‍ക്കെതിരെ അതി രൂക്ഷമായ വിമര്‍ശനങ്ങളാണ് ശ്രീകുമാര്‍ മേനോന്‍ ഉന്നയിക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു വാര്യര്‍ കൈയ്യൊഴിഞ്ഞു എന്നും ശ്രീകുമാര്‍ മേനോന്‍ ആരോപിക്കുന്നു.

 

 

 

 

 

 

താന്‍ ചാനലുകള്‍ വഴി വിമര്‍ശനം ഉന്നയിച്ചതിന് ശേഷമാണ് മഞ്ജു ഒടിയനെക്കുറിച്ച് പോസ്റ്റിട്ടതെന്ന് ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. പിന്തുണയ്ക്കുന്നവരെ കൈവിടുന്ന സ്വഭാവമാണ് മഞ്ജുവിന്. ഇത് തിരുത്തണമെന്നും മഞ്ജു കാണിക്കുന്നത് നന്ദികേടാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. വനിതാ മതിലില്‍ നിന്ന് പിന്‍മാറിയത് തന്റെ അറിവില്യായ്മ കൊണ്ടാണെന്നാണ് മഞ്ജു പറയുന്നത്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ആളുകള്‍ പരിഹസിക്കില്ലേയെന്ന് ശ്രീകുമാര്‍ ചോദിച്ചു. അപ്പോള്‍ ഇത്രയും കാലം അവര്‍ എല്ലാം കാട്ടിക്കൂട്ടുകയായിരുന്നോ എന്നും ശ്രീകുമാര്‍ ചോദിച്ചു.

 

 

 

മഞ്ജുവിനോട് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് ഇപ്പോള്‍ തുറന്ന് പറയുന്നതും മുമ്പ് തുറന്ന് പറഞ്ഞതും എല്ലാം മഞ്ജുവിന് തിരുത്താന്‍ വേണ്ടിയാണെന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്.പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു വാര്യര്‍ നൂറ് ശതമാനം കൈവിട്ടു എന്നാണ് ശ്രീകുമാര്‍ മേനോന്‍ ഉന്നയിക്കുന്ന മറ്റൊരു ആരോപണം. താന്‍ മാത്രമല്ല, കേരളം മുഴുവന്‍ ഇക്കാര്യം പറയുന്നുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നുണ്ട്. ഒരാള്‍ക്ക് ആവശ്യമുള്ള സമയത്തല്ലേ സുഹൃത്തും സൗഹൃദവും എല്ലാം ഉണ്ടാകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

You might also like