
വീണ്ടും മഞ്ജു വാര്യരെ പരിഹസിച്ചു ശ്രീകുമാർ മേനോൻ ..!!
ഒടിയൻ സ്വരച്ചേർച്ച മഞ്ജുവിനോടുള്ളത് ശ്രീകുമാർ മേനോൻ മാറിയിട്ടില്ലെന്ന് പിന്നെയും തെളിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ വീണ്ടും മഞ്ജുവിനെ പരിഹസിച്ച് ശ്രീകുമാര്‍ എത്തിയിരിക്കുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം ‘മൂത്തോന്’ ആശംസ നേര്‍ന്ന മഞ്ജുവിനെ ശ്രീകുമാറിന് അത്ര പിടിച്ചില്ല. ഒടിയന് വേണ്ട പ്രെമോഷനും സപ്പോര്‍ട്ടും മഞ്ജു ചെയ്തില്ലെന്ന പരാതി നേരത്തെ ശ്രീകുമാര്‍ ഉന്നയിച്ചതാണ്. അതുകൊണ്ടാകാം ഇത് അത്ര കണ്ട ശ്രീകുമാറിന് ബോധിക്കാഞ്ഞത്. ഒടിയൻ വിവിധത്തിൽ മഞ്ജുവിനെ പരസ്യമായി വഴക്ക് ഉണ്ടാക്കിയതായിരുന്നു ശ്രീകുമാര്‍ മേനോൻ.
മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് മറുപടി നല്‍കിയാണ് പരിഹാസം അറിയിച്ചത്. ഗീതു, നിവിന്‍, രാജീവ്, എന്നിവര്‍ക്കും മൂത്തോന്റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്നും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നുമായിരുന്നു മഞ്ജു വാര്യര്‍ ട്വീറ്റിലൂടെ പറഞ്ഞത്.ഈ മണിക്കൂറിലും സിനിമയെ പിന്തുണയ്ക്കുന്നു, വളരെ നല്ല കാര്യം ഇതായിരുന്നു ശ്രീകുമാറിന്റെ ആദ്യ കമന്റ്. മഞ്ജുവിനിട്ട് കൊടുത്ത കൊട്ടിന് നിരവധിയാളുകള്‍ ശ്രീകുമാറിനെ ട്വിറ്ററില്‍ തന്നെ വിമര്‍ശിക്കുകയും ചെയ്തു.
അതിനു പിന്നാലെ മയപ്പെടുത്തിയ നിലപാടുമായി അദ്ദേഹം വീണ്ടും എത്തി. ‘ഇത്തരത്തിലുള്ള പിന്തുണയാണ് നിങ്ങളെ പോലെയുള്ള സൂപ്പര്‍സ്റ്റാറുകളില്‍ നിന്നും സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ആവശ്യം. നന്നായിട്ടുണ്ട് എന്നും ശ്രീകുമാര്‍ മേനോന് കുറിച്ചു. മഞ്ജുവിനെ സംവിധായകന് ട്രോളിയതാണെന്നും ഒടിയനു വേണ്ടി മഞ്ജു ചെയ്ത പ്രവര്‍ത്തികള്‍ മറക്കരുതെന്നും പറഞ്ഞ് ആരാധകരും രംഗത്തെത്തി. മഞ്ജുവിന്റെ ഉറ്റ സുഹൃത്താണ് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്.
‘മഞ്ജുവിനോടുള്ള ശത്രുതയാണ് പലരും എന്നോടു തീർക്കുന്നത്. ഞാൻ നേരിടുന്ന സോഷ്യൽമീഡിയ ആക്രമണത്തിൽ മഞ്ജു വാരിയർ കൂടി ഉത്തരവാദിയാണ്. അപ്പോൾ അവർ എനിക്കു വേണ്ടി പ്രതികരിക്കണമെന്നും ഒപ്പം നിൽക്കണമെന്നുമാണ് ഞാന്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും എന്ന് ഒടിയൻ വിവാദത്തിൽ ശ്രീകുമാർ മേനോൻ മാധ്യമങ്ങളോട് പറഞ്ഞു.