ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ സംഭവം; ശ്രിത വെളിപ്പെടുത്തുന്നു…

0

 

കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ് സെലിബ്രിറ്റികള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. എന്നാല്‍ അവയില്‍ പലതും വിവാദങ്ങളും അകാറുണ്ട് . അതത്രത്തില്‍ അറിയാത്ത കാര്യത്തിന് വാര്‍ത്തകളില്‍ ഇടം നേടിയ നടിയാണ് ശ്രിത ശിവദാസ്.

 

 

 

 

 

ഒരു ദിവസം രാവിലെ ടിവി തുറന്നു നോക്കുമ്പോ നല്ല പരിചയമുള്ള പേര് തലക്കെട്ടില്‍. പിന്നെ ഒന്നൂടെ നോക്കിയപ്പം അപകടം മണത്തു. അല്ല, അത് എന്റെ പേര് തന്നെ. ‘നടി ആക്രമിക്കപ്പെട്ട കേസില്‍ നടി ശ്രിത ശിവദാസിനെ ചോദ്യം ചെയ്തു’ എന്നാണ് വാര്‍ത്ത.

 

 

 

 

 

ഒരു പ്രധാന വാര്‍ത്താ ചാനലാണ് ആദ്യം കൊടുത്തത്. അവിടെ പരിചയമുള്ള ഒരാളെ വിളിച്ച് പറഞ്ഞു, അങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന്. ഉടനെ തന്നെ അവര്‍ വാര്‍ത്ത പിന്‍വലിച്ചു.

 

 

 

 

പക്ഷെ അതേറ്റു പിടിച്ച ചില പത്രങ്ങളും വെബ്‌സൈറ്റുകളും അതിന് പപ്പും തൂവലും വച്ചു പിടിപ്പിച്ചു. ഏതോ സിനിമയില്‍ ഞാന്‍ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന ചിത്രവും വച്ച് ഇന്റര്‍നെറ്റില്‍ ഇപ്പോഴും കാണാം വാര്‍ത്ത. താനും കുടുംബവുമെല്ലാം പൊലീസിനു മുന്നില്‍ പൊട്ടിക്കരഞ്ഞെന്നും വാര്‍ത്തയിലുണ്ട്. യുട്യൂബിലൊക്കെ വന്‍ ഹിറ്റുള്ള വിഡിയോകളായി കിടക്കുന്നുണ്ട്. ഇതു കണ്ട് കരയണോ ചിരിക്കണോ എന്ന അവസ്ഥയില്‍ ഞാനും- ശ്രിത പറഞ്ഞു.

 

 

 

 

 

ചേച്ചിയുമായി നല്ല കൂട്ടാണ്. പ്രതിയായ ചേട്ടനെ നേരിട്ടു കണ്ടിട്ടു പോലുമില്ല. ആക്രമിക്കപ്പെട്ട ചേച്ചി ഒരു ദിവസം തൃശൂരിലേക്ക് പോകും വഴി പൊലീസുമായി കാണേണ്ട ആവശ്യമുണ്ടായിരുന്നു. തന്റെ വീട്ടില്‍ വന്നോട്ടെ എന്നു ചോദിച്ചു. ഞാന്‍ വന്നോളാനും പറഞ്ഞിരുന്നു. അതിന്റെ ബാക്കിയായിരുന്നു ഈ പുകിലെല്ലാം- ശ്രിത പറഞ്ഞു.

 

 

 

 

 

മലയാളത്തില്‍ ഓര്‍ഡിനറി പോലുള്ള ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച താരം  2016ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ തുടര്‍ച്ചയായ് ധില്ലുക്ക് ധുഡ്ഡു 2 എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. റംഭാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൊട്ട രാജേന്ദ്രനും ദീപ്തിയും ബിപിനുമെല്ലാം വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ദീപക് കുമാറാണ് ക്യാമറയ്ക്കു പിന്നില്‍. ഷബിറാണ് സംഗീത സംവിധാനം.

You might also like