കട്ട വെയ്റ്റിംഗില്‍ ആരാധകര്‍; മമ്മൂട്ടി ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി; ഷൈലോക്കിന് യു.എ സര്‍ട്ടിഫുക്കറ്റ്

0

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ഷൈലോക്ക്. ജനുവരി 23ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ജനുവരി 23ന് ഗ്രാന്റ് റിലീസായെത്തുന്ന ചിത്രത്തിന് യു.എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 130 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ചിത്രത്തിന് വമ്പന്‍ ബുക്കിംഗ് എന്നാണ് സൂചന. മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനും റെക്കോര്‍ഡ് ബുക്കിംഗായിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകളും പോസ്റ്ററുകളും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഒരു പലിശക്കാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. തമിഴ് നടന്‍ രാജ് കിരണും ചിത്രത്തില്‍ നായക തുല്യമായ വേഷം ചെയ്യുന്നുണ്ട്. രാജ് കിരണ്‍ ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകതകളില്‍ ഒന്ന്. മീനയാണ് നായിക. ചിത്രത്തില്‍ കലാഭവന്‍ ഷാജോനാണ് മമ്മൂട്ടിയുടെ വില്ലനായെത്തുന്നത്… ചിത്രത്തിലെ ഷാജോണിന്റെ ക്യാരക്ടര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പ്രതാപ വര്‍മ്മ എന്ന കഥാപാത്രത്തെയാണ് ഷാജോണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

മാസ്റ്റര്‍ പീസ്, രാജാധിരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് പുതുമുഖങ്ങളായ ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മ്മാണം.

You might also like