കലിപ്പ് ലുക്കില്‍ സ്റ്റൈലായി മമ്മൂക്ക; ഷൈലോക്ക് പുതിയ പോസ്റ്റര്‍ പുറത്ത്

0

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ചിത്രമാണ് ഷൈലോക്ക്. ജനുവരി 23ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കലിപ്പ് ലുക്കിലുള്ള മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പോസ്റ്ററിന് ഗംഭീര സ്വീകരണമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ചിത്രത്തിന് വമ്പന്‍ ബുക്കിംഗ് എന്നാണ് സൂചന. മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനും റെക്കോര്‍ഡ് ബുക്കിംഗായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി ഒരു പലിശക്കാരനായാണ് എത്തുന്നത്. തമിഴ് നടന്‍ രാജ് കിരണും ചിത്രത്തില്‍ നായക തുല്യമായ വേഷം ചെയ്യുന്നുണ്ട്. രാജ് കിരണ്‍ ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകതകളില്‍ ഒന്ന്. മീനയാണ് നായിക.

മാസ്റ്റര്‍ പീസ്, രാജാധിരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് പുതുമുഖങ്ങളായ ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

You might also like