ഇഷ്‌കിനോട് ഒരുപാട് ഇഷ്ടം..- സിബി മലയിൽ .

0

ഷെയ്ൻ നിഗം നായകനായി തീയേറ്ററുകളിലെത്തിയ ‘ഇഷ്ക്’ ആദ്യദിനം മുതൽ മികച്ച പ്രേക്ഷക നിരൂപക പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് പ്രശസ്ത സംവിധായകൻ സിബി മലയിലും രംഗത്തെത്തിയിരിക്കുകയാണ്. തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇഷ്ക് ഒരുപാട് ഇഷ്ടമായെന്ന് സംവിധായകൻ കുറിച്ചിരിക്കുന്നത്. സംവിധായകൻ അനുരാജിനും പ്രത്യേക പ്രശംസ നൽകിയിട്ടുണ്ട് സിബി മലയിൽ.

 

നവാഗതനായ അനുരാജ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രതീഷ് രവിയാണ് രചന നിർവഹിച്ചിരിക്കുന്നത്. ആൻ ശീതളാണ് നായിക. ചിത്രത്തിൽ നെഗറ്റീവ് വേഷത്തിൽ എത്തിയ ഷൈൻ ടോം ചാക്കോയും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. കൂടാതെ ജാഫർ ഇടുക്കി, മാല പാർവതി, ലിയോണ ലിഷോയ് എന്നിവരും ചിത്രത്തിലുണ്ട്. ഷെയിൻ നിഗം, ആൻ ശീതൾ എന്നിവർ അവതരിപ്പിക്കുന്ന സച്ചി, വസുധ എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. ഇ ഫോർ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ മുകേഷ് ആർ മേഹ്ത, സി വി സാരഥി, എ വി എ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എ വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

You might also like