ദിലീപ്, ജയസൂര്യ, പ്രിത്വിരാജ്, ഇന്ദ്രജിത്, കലാഭവൻ മണി എന്നിവരെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തി ഇനി സിജു വിൽ‌സൺ.

മലയാള സിനിമയുടെ താരസിംഹാസനത്തിലേക്ക് സിജു വിൽസൺ എന്ന താരത്തെ അഭിമാനത്തോടെ സമ്മാനിക്കുന്നുവെന്ന് സംവിധായകൻ

ദിലീപ്, ജയസൂര്യ, പ്രിത്വിരാജ്, ഇന്ദ്രജിത്, കലാഭവൻ മണി എന്നിവരെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തി ഇനി സിജു വിൽ‌സൺ.

0

മലയാള സിനിമയുടെ താരസിംഹാസനത്തിലേക്ക് സിജു വിൽസൺ എന്ന താരത്തെ അഭിമാനത്തോടെ സമ്മാനിക്കുന്നുവെന്ന് സംവിധായകൻ വിനയൻ. ജയസൂര്യ, പ്രിത്വിരാജ്, ഇന്ദ്രജിത്, കലാഭവൻ മണി, ദിലീപ് തുടങ്ങിയ താരങ്ങളെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തിയതിന് ഒരു പ്രധാന പങ്ക് വഹിച്ച സംവിധായകനാണ് വിനയൻ. പുതിയ സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം സുഖമായി പുരോഗമിക്കുകയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിനയൻ വ്യക്തമാക്കി.

സിനിമയുടെ പുതിയ പോസ്റ്ററും സംവിധായകൻ പങ്കുവെച്ചു. കുതിരപ്പുറത്ത് യുദ്ധസജ്ജനായി നിൽക്കുന്ന സിജു വിൽസനൊപ്പം സിനിമയിലെ നായികയായ കയാദുവും അടങ്ങുന്ന പോസ്റ്ററാണ് പുറത്തു വിട്ടത്. ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് സിനിമ ഈ ബിഗ് ബജറ്റ് സിനിമ നിർമ്മിക്കുന്നത്.

വിനയന്റെ ഫേസ്ബുക് പോസ്റ്റ്-
“പത്തൊൻപതാം നൂറ്റാണ്ടിൻെറ ചിത്രീകരണം സുഗമമായി പുരോഗമിക്കുന്നു എന്ന സന്തോഷ വാർത്ത പ്രിയ സുഹ്യത്തുക്കളെ അറിയിക്കട്ടെ. അതിലേറെ എന്നെ സന്തോഷിപ്പിക്കുന്നത് മലയാള സിനിമയുടെ താരസിംഹാസനത്തിലേക്ക് സിജു വിൽസൺ എന്ന നായകനേയും, കയാദു എന്ന നായികയേയും അഭിമാനത്തോടെ സമ്മാനിക്കാൻ കഴിയും എന്ന ഉറച്ച പ്രതീക്ഷയാണ്… ചിത്രത്തിൻെറ ഒരു പുതിയ പോസ്റ്ററും ഇതോടൊപ്പം ഷെയർ ചെയ്യുന്നു… നിങ്ങളുടെ ഏവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം…”


ആറാട്ടു പുഴ വേലായുധപണിക്കർ എന്ന ചരിത്ര നായക കഥാപാത്രത്തെയാണ് സിജു വിത്സൺ പത്തൊമ്പതാം നൂറ്റാണ്ടിൽ അവതരിപ്പിക്കുന്നത്. അതിനായി സിജു വില്‍സണ്‍ കഴിഞ്ഞ ആറു മാസമായി കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും അഭ്യസിച്ചു എന്നത്, ശ്രദ്ധേയം. എം. ജയച്ചന്ദ്രനും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാലു ഗാനങ്ങള്‍ സിനിമയിലുണ്ട്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സെന്തില്‍ക്യഷ്ണ, ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഗത, ചേര്‍ത്തല ജയന്‍, ക്യഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ശരണ്‍, സുന്ദര പാണ്ഡ്യന്‍. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്. മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജുവ, രേണു സുന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാന്‍സ, ഗായത്രി നമ്പ്യാര്‍, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങിയ വൻ താരനിരയും നുറുകണക്കിനു ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളും അടങ്ങുന്ന സിനിമ കൂടിയാണ് ‘പത്തൊന്‍പതാം നുറ്റാണ്ട്’.

You might also like