മലയാളത്തിലെ ത്രില്ലര്‍ സിനിമകള്‍ക്ക് ഒരു ചൂണ്ടുപലകയാകാൻ സേതുരാമയ്യർ വീണ്ടും എത്തുന്നു !!

0

 

കെ മധു -എസ് എൻ സ്വാമി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഇറങ്ങിയ സിബിഐ ചിത്രങ്ങള്‍ വൻ വിജയമായിരുന്നു. ഇപ്പോഴിതാ സിബിഐയുടെ അഞ്ചാം ഭാഗവും ഒരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത. പ്രേക്ഷകരെ മുൾമുനയിൽ നിർത്താറുള്ള സിബിഐ സിനിമയുടെ അഞ്ചാം ഭാഗമാണ് ഇപ്പോൾ വരുന്നത്. ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോള്‍ ചിത്രത്തിന്റെ അഞ്ചാം പതിപ്പ് ഒരുങ്ങുന്നു എന്ന സൂചനകള്‍ നല്‍കുകയാണ് തിരക്കഥാക്കൃത്ത് കൂടിയായ എസ് എന്‍ സ്വാമി.

 

 

 

 

 

 

ഫെയ്‌സ്ബുക്ക് സിനിമാ കൂട്ടായ്മയായ മൂവി സ്ട്രീറ്റ് നടത്തിയ ഫിലിം അവാര്‍ഡ്‌സിന്റെ ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വാമിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. “ഞാന്‍ എഴുതി തളര്‍ന്ന സിബിഐ അഞ്ചാം ഭാഗം. അത് എഴുതിക്കഴിഞ്ഞു ഉടന്‍ തുടങ്ങും. ഒരു പക്ഷേ ആ സിനിമ മലയാളത്തില്‍ വരാന്‍ പോകുന്ന ത്രില്ലര്‍ സിനിമകള്‍ക്ക് ഒരു ചൂണ്ടുപലകയായിരിക്കും. ഒരു പുതിയ മാറ്റത്തിനുള്ള ചുവട് തന്നെയായിരിക്കും ആ ചിത്രം…” – എസ് എൻ സ്വാമി പറഞ്ഞു.

 

 

 

 

 

 

സിബിഐ ചിത്രങ്ങളില്‍ രണ്ടെണ്ണം നിര്‍മ്മിച്ചത് കെ മധുവിന്റെ തന്നെ നിര്‍മാണ കമ്പനിയായ കൃഷ്ണ കൃപയായിരുന്നു. രണ്ടു ചിത്രങ്ങള്‍ കൂടി 2019ല്‍ നിര്‍മ്മിക്കുമെന്ന് കെ മധു അറിയിച്ചു. സിബിഐ സീരീസിന് അഞ്ചാം പതിപ്പ് ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണെന്നും കെ മധു അറിയിച്ചു.

 

 

 

 

 

 

 

മമ്മൂട്ടി സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരായി ആദ്യം പ്രദര്‍ശനത്തിനെത്തിയത് 1988ലാണ്. ഒരു സിബിഐ ഡയറിക്കുറിപ്പ് ഹിറ്റായി. 1989ല്‍ ജാഗ്രത എന്ന രണ്ടാം ഭാഗം എത്തിയെങ്കില്‍ വൻ വിജയമായിരുന്നില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ‘സേതുരാമയ്യര്‍ സിബിഐ’ എന്ന മൂന്നാം ഭാഗവുമെത്തി. 2005ല്‍ നാലാം ഭാഗമായ ‘നേരറിയാന്‍ സിബിഐ’ പ്രദര്‍ശനത്തിന് എത്തിയത്.

 

 

 

 

 

 

 

You might also like