അതിലെ വേശ്യയുടെ വേഷം താൻ തന്നെ ചെയ്യണമെന്നതു സംവിധായകയുടെ വാശി- സോനാ നായർ.

മലയാള സിനിമയിൽ സഹനടി വേഷങ്ങൾ ചെയ്ത് പെട്ടന്ന് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് സോനാ നായർ.

അതിലെ വേശ്യയുടെ വേഷം താൻ തന്നെ ചെയ്യണമെന്നതു സംവിധായകയുടെ വാശി- സോനാ നായർ.

0

മലയാള സിനിമയിൽ സഹനടി വേഷങ്ങൾ ചെയ്ത് പെട്ടന്ന് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് സോനാ നായർ. അമ്മ, സഹോദരി തുടങ്ങിയ വേഷങ്ങളാണ് സിനിമ ജീവിതത്തിൽ ലഭിച്ചതിൽ ഏറെയും. സിനിമയിൽ മാത്രമല്ലടെലിവിഷൻ സീരിയൽ രംഗത്തും താരം സജീവമാണ്. പുതുമയുള്ള കഥാപാത്രങ്ങളിലാണ് സോനാ എന്നും ശ്രദ്ധകൊടുക്കുന്നത്. ഹിറ്റ് മേക്കർ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽകൊട്ടാരം എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ ജീവിതത്തിലേക്ക് സോനാ എത്തുന്നത്.

സീരിയസ് വേഷങ്ങളും കോമഡി വേഷങ്ങളും ഒരുപോലെ തിളങ്ങുന്ന ഈ നടിയുടെ കാപാലിക എന്ന വർഷങ്ങൾക്ക് മുൻപു ചെയ്ത ഷോർട്ട് ഫിലിമിലെ ഒരു ഫോട്ടോ പോസ്റ്ററാണ് ഇപ്പോൾ വൈറലാകുന്നത്, തന്റെ പതിവ് ശൈലിയിൽ നിന്നും വേറിട്ട് നിൽക്കുന്ന വേഷമാണ് താരം ധരിച്ചിരിക്കുന്നത് ഇതിനോടകം തന്നെ ഇ ഫോട്ടോ സോഷ്യൽ മീഡിയയിൽ വലിയ വൈറലായി കഴിഞ്ഞിരിക്കുകയാണ്. തന്റെ ഈ സെക്‌സി ഫോട്ടോയുടെ പിന്നിലുള്ള യാഥാർഥ്യം ഇപ്പോൾ താരം തന്നെ വെളിപ്പെടുത്തുകയാണ്.

എൻ എൻ പിള്ളയുടെ കാപാലിക എന്ന സമൂഹത്തിൽ ഏറെ ചർച്ച ചെയ്ത നാടകത്തിന്റെ തന്നെ ഷോർട്ഫിലിമിന് വേണ്ടിയാണ് എന്റെ ഈ ഫോട്ടോയെന്നും. അനാവൃതയായ കാപാലികയെ ചിത്രത്തിൽ താൻ തന്നെ അഭിനയിക്കണമെന്ന സംവിധായിക പ്രീതി പണിക്കരുടെ ആവശ്യപ്രകാരമാണ് താൻ അതിൽ അഭിനയിച്ചതെന്നും, താൻ അല്ലാതെ വേറെ ആരും ഇ കഥാപാത്രം ചെയ്താൽ ശരിയാകില്ല എന്ന് പ്രീതി തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാൽ ഒരു സാധരണ വേശ്യയുടെ കഥപോലെയല്ല ഇത് ശരിക്കുമൊരു സഭ്യതയുള്ള കഥയാണെന്നും സോനാ പറയുന്നു. എന്നാൽ താൻ വിവാഹത്തിന് മുൻപേ സിനിമയിൽ എത്തിയെങ്കിലും തന്റെ വിവാഹത്തിന് ശേഷമാണ് തനിക്കു സിനിമയിൽ നല്ല വേഷങ്ങൾ കിട്ടി തുടങ്ങിയതെന്നും താൻ ഇപ്പോഴും അഭിനയിക്കുന്നതിന് പിന്നിൽ തന്റെ കുടുംബത്തിന്റെ പൂർണ്ണ പിന്തുണയാണെന്നും സോനാ കൂട്ടിച്ചേർത്തു.

You might also like