ഇപ്പോഴും എന്റെ ശരീരമാണ് എല്ലാവരുടെയും ചർച്ച : സൊനാക്ഷി സിന്‍ഹ പറയുന്നു……

0

Image result for sonakshi sinha

 

 

ബോഡിഷെയിമിങ് നടത്തുന്നവര്‍ക്കും തന്റെ ശരീരത്തെക്കുറിച്ച് മാത്രം ചര്‍ച്ചചെയ്യുന്നവര്‍ക്കും മറുപടി നല്‍കി സൊനാക്ഷി സിന്‍ഹ . 2010 ല്‍ സല്‍മാന്‍ ഖാനൊപ്പം ദബാങ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്തൊക്കെ ഞാന്‍ വളരെ വലുപ്പമുള്ള ഒരു സ്ത്രീയായിരുന്നു.

 

 

Image result for sonakshi sinha

 

 

ഒട്ടും ആരോഗ്യകരമല്ലാത്ത ജീവിതമായിരുന്നു അന്ന്. സിനിമ ചെയ്യുന്നതിനായി 30 കിലോ ഞാന്‍ കുറച്ചു. അതും നിങ്ങള്‍ കണ്ടതാണ്. ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എന്റെ ശരീരത്തിന്റെ ആകൃതിയെക്കുറിച്ചാണ്.

 

 

Image result for sonakshi sinha

 

 

 

ശരീരഭാരം ക്രമീകരിക്കാന്‍ ഞാന്‍ അനുഭവിച്ച കഷ്ടപ്പാടിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. അതൊന്നും ആരും കാണുന്നുമില്ല. അവര്‍ക്ക് ഒരാളുടെ കണ്ണീരും, രക്തവും വിയര്‍പ്പും കാണാനുള്ള കണ്ണില്ല. ഇപ്പോഴും ശരീരത്തെക്കുറിച്ചു മാത്രമാണ് അവരുടെ ചര്‍ച്ചയെങ്കില്‍ നരകത്തില്‍ പോകാന്‍ പറയണം.

 

 

Image result for sonakshi sinha

 

 

അര്‍ബാസ് ഖാന്റെ ടോക്ക് ഷോയിലൂടെയാണ് തനിക്കെതിരെയുയരുന്ന ബോഡിഷെയിമിങ്ങിനെക്കുറിച്ചും അതിനെ താന്‍ അതിജീവിക്കുന്നതിനെക്കുറിച്ചും സൊനാക്ഷി തുറന്നു പറഞ്ഞത്.

You might also like