
സൊനാക്ഷി സിന്‍ഹ അറസ്റ്റിൽ ? ഇതെന്ത് പറ്റിയെന്ന് ആരാധകർ ചോദിക്കുന്നു…..
ബോളിവുഡ് താരസുന്ദരി സൊനാക്ഷി സിന്‍ഹ അറസ്റ്റിൽ ? നടിയെ അറസ്റ്റ് ചെയ്യുന്ന വീഡിയോ കണ്ടമുതൽ ഞെട്ടലോടെയാണ് സിനിമാലോകം. സൊനാക്ഷി അറസ്റ്റിലാവുന്ന വീഡിയോടൊപ്പം തന്നെ ‘സൊനാക്ഷി സിന്‍ഹ അറസ്റ്റില്‍’ എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ വൈറലയികഴിഞ്ഞു. സ്വനാക്ഷിയെ അറസ്റ്റു ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമല്ല. എന്നാല്‍ വീഡിയോയില്‍ സൊനാക്ഷി എന്നെ നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനാകില്ലെന്നും ഞാന്‍ ആരാണെന്നറിയാമൊ എന്നുമെല്ലാം ഉറക്കെ ചോദിക്കുന്നത് വ്യക്തമായി കേള്‍ക്കാം.
ഇത് പ്രൊമോഷണല്‍ വീഡിയോയാണെന്നും പറയപ്പെടുന്നുണ്ട്. വീഡിയോ വൈറലായതോടെ വീഡിയോയില്‍ ഉള്ളത് താന്‍ തന്നെ എന്നു പറഞ്ഞ് സൊനാക്ഷി രംഗത്തെത്തിയിട്ടുണ്ട്.
വീഡിയോയില്‍ ഉള്ളത് താനാണെന്നും എന്നാല്‍ കേള്‍ക്കുന്നതെല്ലാം ശരിയല്ലെന്നും, കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാമെന്നുമായിരുന്നു സൊനാക്ഷിയുടെ പ്രതികരണം.