“ഈ സാഹചര്യത്തില്‍ ദുബൈയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചു വരുന്നില്ല… ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഞാനും ഒരു ഭാരം ആകുന്നില്ല”, ഓണ്‍ലൈന്‍ കണ്‍സെള്‍ട്ടുമായി സോനു നിഗം

0

കൊറോണ ഭീതിയെ തുടര്‍ന്നുള്ള ജനതാ കര്‍ഫ്യൂവിന് പിന്തുണയര്‍പ്പിച്ച് ഗായകനും നടനുമായ സോനു നിഗം രംഗത്ത്. ദുബൈയില്‍ താമസിക്കുന്ന സോനു നിഗം ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താനും കൂടി ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്.

സോനു നിഗത്തിന്റെ മകന്‍ നേവാന്‍ ദുബൈയിലാണ് പഠിക്കുന്നത്. സ്‌കൂളുകള്‍ അടച്ചതിനാല്‍ മകന് വീട്ടിലിരിക്കാന്‍ ധാരാളം സമയമുണ്ടെന്നും താരം പറഞ്ഞു.

കൂടാതെ ഞായറാഴ്ച നടത്തുന്ന ജനതാ കര്‍ഫ്യൂവിന് പിന്തുണയര്‍പ്പിച്ച് ഓണ്‍ലൈന്‍ കണ്‍സെര്‍ട്ട് നടത്തുമെന്നും സോനു പറഞ്ഞു. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് താരം കണ്‍സെര്‍ട്ട് നടത്തുന്നത്. ലോകം മുഴുവനുള്ള ആളുകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ കണ്‍സെര്‍ട്ട് കാണാന്‍ സാധിക്കുന്നതാണ്.

You might also like