ആരാധകര്‍ക്ക് മാത്രമായി വൈശാഖിന്റെ സമ്മാനം; “മധുരരാജ”യുടെ ടീസര്‍ ഞെട്ടിക്കും !!!

0

 vysakh , madhuraraja , cinema , RAJA 2 Mammootty , Mammootty , മമ്മൂട്ടി , മധുരരാജ , വൈശാഖ് , ഉദയകൃഷ്ണ

 

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ‘മധുരരാജ’യുടെ ടീസര്‍ 20ന് എത്തും. സംവിധായകന്‍ വൈശാഖ് ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. മൂന്ന് ദിവസത്തിനുള്ളില്‍ പുറത്തുവരുന്ന ടീസര്‍ വീഡിയോ മമ്മൂട്ടി ആരാധകര്‍ക്കായി ഒരുക്കിയിട്ടുള്ളതാണെന്നും വൈശാഖ് അറിയിച്ചു.

 

 

Dear mammookka fans..Maduraraja teaser is coming out on 20th of March.This teaser is exclusively designed for mammookka fans …Plz enjoy and celebrate…?Fan boy..?

Posted by Vysakh on Saturday, March 16, 2019

 

 

പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നേരത്തേ പുറത്തെത്തിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കി, വന്‍ വിജയമായ പുലിമുരുകന് ശേഷം വൈശാഖിന്റേതായി പുറത്തുവരുന്ന ചിത്രമാണ് മധുരരാജ.

 

 

Image may contain: 14 people, people smiling, people standing, text and outdoor

 

 

പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. ഷാജി കുമാര്‍ ഛായാഗ്രഹണം. ഗോപി സുന്ദര്‍ സംഗീതം. മൂവരും വൈശാഖിനൊപ്പം പുലിമുരുകനിലും സഹകരിച്ചിരുന്നു. നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മാണം. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഹിറ്റ് പ്രതീക്ഷകളിലൊന്നാണ് ചിത്രം. വിഷുവിന് തീയേറ്ററുകളിലെത്തും.

 

Image may contain: 3 people, people standing and outdoor

 

 

ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ നിറഞ്ഞു നില്‍ക്കെ സന്തോഷകരമായ ഒരു വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍. ചിത്രത്തിന്റെ ടീസര്‍ മാര്‍ച്ച് 20ന് എത്തുമെന്നും അത് ആരാധകര്‍ക്ക് വേണ്ടിയുള്ളതായിരിക്കുമെന്നും വൈശാഖ് അറിയിച്ചു. ഉദയകൃഷ്ണയാണ് മധുരരാജയുടെ തിരക്കഥ ഒരുക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. മമ്മൂട്ടിയെ കൂടാതെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

You might also like