“അമ്പിളി”യ്ക്ക് ശേഷം സൗബിൻ ഷാഹീർ നായകനാവുന്ന “അരക്കള്ളൻ മുക്കാക്കള്ളൻ”.

0

“അമ്പിളി”യ്ക്ക് ശേഷം സൗബിൻ ഷാഹിർ നായകനാകുന്ന ചിത്രത്തിന് “അരക്കള്ളൻ മുക്കാക്കള്ളൻ” എന്ന് പേരിട്ടു. നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം മൂവീ മേക്കേഴ്സ്, ഡെസി പ്ളിക്സ് എന്നിവയുടെ ബാനറില്‍ ഹസീബ് ഹനീഫ്, ശ്വേത കാർത്തിക് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, സുരഭി ലക്ഷ്മി, എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. സജീർ ബാവ കഥ, തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

 

 

ഛായാഗ്രഹണം-സജിത്ത്, കല-ജിത്തു, മേക്കപ്പ്-സജി കാട്ടാകട, വസ്ത്രാലങ്കാരം-സുനിൽ റഹ്മാൻ. ചിങ്ങം ഒന്നിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന “അരക്കള്ളൻ മുക്കാക്കള്ളൻ” ക്രിസ്മസ്സിന് റഹാ ഇൻ്റർ നാഷണൽ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സക്കീർ ഹുസെെൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ- ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ-ബാദുഷ, വാർത്താപ്രചരണം-എ.എസ്സ്.ദിനേശ്.

 

 

ടോവിനോ തോമസ് നായകനായെത്തിയ ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമ്പിളി’. സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. ചിത്രത്തിലീടെ നടി നസ്രിയ നസിമിന്റെ സഹോദരന്‍ നവീന്‍ നസീം മലയാള സിനിമയിലേക്കെത്തുകയാണ്. പുതുമുഖ താരം തന്‍വി റാം ആണ് നായിക. ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആഗസ്റ്റ് ഒമ്പതിന് ചിത്രം പ്രദർശനത്തിനെത്തും. ആൻഡ്രോയിഡ് കുഞ്ഞപ്പൻ , വികൃതി എന്നീ ചിത്രങ്ങളാണ് സൗബിൻ നായകനാകുന്ന മറ്റു ചിത്രങ്ങൾ.

 

You might also like