സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ സൗബിന്‍ സാഹിര്‍ അറസ്റ്റില്‍ !

0

നടൻ സൗബിന്‍ സാഹിറിനു എതിരെ കയ്യേറ്റത്തിന് കേസ് എടുത്തു. കൊച്ചിയിലെ ഫ്‌ളാറ്റിലെ പാര്‍ക്കിങ് തര്‍ക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസിലാണ് സൗബിനെ അറസ്റ്റ് ചെയ്തത്. തേവര ചാക്കോളാസ് ഫ്‌ളാറ്റിന് മുന്നില്‍ സൗബിന്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചു അതിനെ തുടർന്ന് വാക്കേറ്റവും കയ്യാങ്കളിയും നടന്നു.

 

 

 

 

കാര്‍ പാർക്കിംഗ് നിരോധിച്ച സ്ഥലത്തു പാർക്ക് ചെയ്യാൻ ശ്രമിച്ച സൗബിനോട് വാഹനം മാറ്റിയിടാന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നടൻ അതിനു തയ്യാറായില്ല. മാത്രമല്ല സെക്യൂരിറ്റിയെ മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദനമേറ്റ സെക്യൂരിറ്റി കൊച്ചി സൗത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി പരിശോധിച്ച പൊലീസ് സംഭവം ബോധ്യമായശേഷം സൗബിനെതിരെ കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു. എഫ്ഐആര്‍ ഇട്ടശേഷം സൗബിനെ അറസ്റ്റ് ചെയ്തു. മണിക്കൂറിനുളിൽ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. എന്തായാലും നടന് എതിരെ വിമർശനങ്ങളും ആക്ഷേപങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.

 

 

 

 

You might also like