
‘സ്ഫടികം വീണ്ടും വരുന്നു’ : ഇത് ഭദ്രന്റെ വാക്ക് !
മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ഭദ്രന്റെ സ്ഫടികം വീണ്ടും തിയേറ്ററുകളിലേക്ക്. സ്ഫടികം സിനിമ റിലീസിംഗിന്റെ 24-ാം വാർഷികം ആഘോഷിക്കുന്ന അടുത്ത വര്‍ഷമായിരിക്കും സിനിമ കേരളത്തിലെ പ്രമുഖ തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയെന്ന് സംവിധായകന് ഭദ്രന് ഫേസ്ബുക്ക് വഴി അറിയിച്ചു. ഫോര്‍ കെ ദൃശ്യ-ശബ്ദ വിന്യാസത്തോടെയാകും സിനിമ റീ റിലീസ് ചെയ്യുകയെന്ന് ഭദ്രന് പറയുന്നു. സ്ഫടികം സിനിമയുടെതായി പുറത്തു വരാനിരിക്കുന്ന ബിജു ജെ കട്ടക്കല്ലിന്റെ സ്ഫടികം 2 സിനിമയെ തള്ളിപറയുകയും ചെയ്യുന്നുണ്ട് കുറിപ്പില്‍.സ്ഫടികം തീയറ്ററില്‍ കാണാന്‍ അവസരം ലഭിക്കാതെ വലിയ ഒരു വിഭാഗം മോഹന്‍ലാല്‍ ആരാധകര്‍ വലിയ ആവേശത്തോടെയാണ് ഈ പ്രഖ്യാപനം സ്വീകരിച്ചിരിക്കുന്നത്.
ഭദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം.
സ്ഫടികം ഒരു നിയോഗമാണ് ഞാന്‍ വളര്‍ന്ന നാടും നാട്ടുകാരും എന്റെ മാതാപിതാക്കളും ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാര്. അത് എനിക്ക് മുന്നില്‍ ഇണങ്ങി ചേര്‍ന്നിരുന്നില്ലെങ്കില്‍ സ്ഫടികം സംഭവിക്കുമായിരുന്നില്ല.
നിങ്ങള്‍ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്ക് വലിയ സന്തോഷം നല്ക്കുന്ന ഒരു വാര്‍ത്ത നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു.
സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല, എന്നാല്‍ ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ, നിങ്ങള്‍ സ്നേഹിച്ച സ്ഫടികം സിനിമ 4 k ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ, അടുത്ത വര്‍ഷം, സിനിമയുടെ റിലീസിംഗിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.
ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും….
‘ഇന്നും സൂര്യനേ പോലെ കത്തി ജ്വലിക്കുന്നു.’