‘പ്രണയിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന ഭീഷണിയുമായി നിര്‍മ്മാതാവ്’ : ശ്രീ റെഡ്ഢിയുടെ വെളിപ്പെടുത്തൽ

0

Image result for sree reddy

 

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടി ശ്രീ റെഡ്ഡി ഇത്തവണ നിര്‍മ്മാതാവിനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ്. താരങ്ങളില്‍ നിന്നും അണിയറപ്രവര്‍ത്തകരില്‍ നിന്നുമൊക്കെയായി തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചായിരുന്നു താരം തുറന്നുപറഞ്ഞത്.

 

 

 

 

വീട്ടിലെത്തി വധഭീഷണി ഉയര്‍ത്തിയ രണ്ട് പേര്‍ക്കെതിരെ താരം പരാതി നല്‍കിയിരുന്നു.സിനിമാചര്‍ച്ചയ്ക്കാണെന്ന വ്യാജേനയാണ് ചെന്നൈയിലെ പണമിടപാടുകാരനായ സുബ്രഹമണ്യം ശ്രീ റെഡ്ഡിയുടെ വീട്ടിലേക്കെത്തിയത്. മാര്‍ച്ച്‌ 21ന് രാത്രി 11.30 നായിരുന്നു സംഭവം. കാണാന്‍ വിസമ്മതം അറിയിച്ചതിനെത്തുടര്‍ന്ന് മാനേജരെ ആക്രമിക്കുകയായിരുന്നു. തന്നെ പ്രണയിക്കണമെന്നും ഇല്ലെങ്കില്‍ മാനേജരെ വധിക്കുമെന്നുമായിരുന്നു ഭീഷണി. വീട്ടിലേക്ക് അതിക്രമിച്ച്‌ കയറുന്നതിന്റേയും ഭീഷണിപ്പെടുത്തുന്നതിന്റേയും രംഗങ്ങളാണ് താരം പുറത്തുവിട്ടത്.

 

 

Image result for sree reddy

 

ഹൈദരാബാദിലേക്ക് മടങ്ങിപ്പോവാനുള്ള തയ്യാറെടുപ്പിലാണ് താന്‍. അവിടെ തനിക്കായി ഒരു എംപി സ്ഥാനം ഒരുക്കി വെച്ചിട്ടുണ്ടെന്നും അതേക്കുറിച്ച്‌ ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് താന്‍ ഇയാളെ വിളിച്ചതെന്നും വൈകിട്ട് വരാനായാണ് പറഞ്ഞതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

You might also like