പ്രിയയുടെ ശ്രീദേവി ബംഗ്ലാവിന് ഡിസ് ലൈക്ക് മേളം !!!

0

https://www.youtube.com/watch?v=5OC5vh1ioks

 

 

 

പ്രിയാ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന് ഡിസ് ലൈക്കുകളുടെ പ്രവാഹം. തമിഴിലും ഹിന്ദിയിലും പുറത്തിറങ്ങുന്ന ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും പ്രശാന്ത് മാമ്പുള്ളിയാണ്. പൂ‍ർണ്ണമായും ലണ്ടനിലാണ് ചിത്രീകരണം നടന്നിട്ടുള്ളത്. നടി ശ്രീദേവിയുടെ മരണത്തിന് സാദൃശ്യമുള്ളതുപോലെയാണ് ട്രെയിലറിലെ അവസാന സീനുകൾ. കേന്ദ്ര കഥാപാത്രമായ ശ്രീദേവിയായാണ് പ്രിയാ വാര്യ‍ർ എത്തുന്നത്. ട്രെയിലറിൽ മുഴുവൻ താരം തന്നെയാണ്.

 

 

 

Image result for sridevi bungalow official trailer

 

 

 

 

മണ്‍മറഞ്ഞ് പോയ അനശ്വര നടിയായ ശ്രീദേവിയുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് നിര്‍മ്മിച്ച സിനിമയെന്ന സൂചനകള്‍ നല്‍കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ പതിവ് പോലെ തന്നെ ഡിസ് ലൈക്കുകളുടെ പെരുമഴയാണ് പ്രിയയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ക്കും ലഭിക്കുന്നത്.

 

 

 

Image result for sridevi bungalow official trailer

 

 

 

 

ശ്രീദേവി ബംഗ്ലാവില്‍ പ്രിയ വാര്യരെ മാത്രമാണ് സംവിധായകന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് കഥാപാത്രങ്ങള്‍ എന്താണെന്നോ ആരാണെന്നോ യാതൊരു സൂചനയും ട്രെയിലര്‍ നല്‍കുന്നില്ല. ഗ്ലാമര്‍ വേഷങ്ങളിലാണ് പ്രിയ വാര്യര്‍ പ്രത്യക്ഷപ്പെടുന്നത്. മോശം പ്രതികരണങ്ങളാണ് ട്രെയിലര്‍ക്ക് പൊതുവില്‍ ലഭിക്കുന്നത്.

 

 

 

Image result for sridevi bungalow official trailer

 

 

 

 

കൂടുതൽ കാഴ്ചക്കാരെത്തി എന്നപോലെ ട്രെയിലറിന് ട്രോളുകളും, ഡിസ് ലൈക്കുകളും പ്രവഹിക്കുകയാണ്. ട്രെയിലറിന് ഡിസ്‌ലൈക്കുകള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. നാലായിരത്തോലം ലൈക്കുകളും 17000ത്തോലം ഡിസ് ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ ആദ്യ ചിത്രം റിലീസാകുന്നതിന് മുമ്പേ ഉയരങ്ങളിൽ എത്തിയ പ്രിയയെ അഭിനന്ദിക്കാനും ചില‍ർ മറക്കുന്നില്ല.

 

 

You might also like