‘പാറ്റകളുടെയും മണ്ണിരകളുടെയുമൊപ്പം കിടത്തി’: അലറി വിളിച്ച് ശ്രീശാന്ത് !!!

0

 

 

 

 

 

സിനിമയില്‍ നിന്നും തല്‍ക്കാലം ഇടവേള എടുത്ത് റിയാലിറ്റി ഷോയില്‍ തിളങ്ങുകയാണ് ശ്രീശാന്ത്. ബിഗ് ബോസ് 12ാം സീസണില്‍ ഫസ്റ്റ് റണ്ണര്‍അപ് ആയിരുന്നു ശ്രീശാന്ത്. ഇപ്പോഴിതാ സ്റ്റണ്ട് പ്രമേയമാക്കിയ ഖത്രോന്‍ ഖെ ഖിലാഡി ഒന്‍പതാം സീസണിലും ശ്രീശാന്ത് മത്സരിക്കുകയാണ്. സാഹസികമായ സ്റ്റണ്ട് രംഗങ്ങള്‍ ചെയ്യുക എന്നതാണ് ഈ റിയാലിറ്റി ഷോയുടെ പ്രത്യേകത. ഇതിന്റെ ഭാഗമായി നടത്തിയ പ്രകടനത്തില്‍ ശ്രീശാന്ത് ശാന്തതയുടെ പരിധി ലംഘിച്ചു എന്നതാണ് പുതിയ വാര്‍ത്ത.

 

 

 

Image result for sreesanth

 

 

 

പാറ്റകളുടെയും മണ്ണിരകളുടെയുമൊപ്പം കിടന്നുള്ള ടാസ്‌ക്കില്‍ ആണ് ശ്രീശാന്ത് കോപിഷ്ടനായത്.ടാസ്‌ക് തുടങ്ങുമ്പോള്‍ ശാന്തനായാണ് ശ്രീ കാണപ്പെട്ടത്. കട്ടിലില്‍ കിടക്കുന്ന പാറ്റകളെ കൃത്യമായി ബോക്‌സുകളിലേക്ക് മാറ്റുക എന്നതാണ് ദൗത്യം.

 

 

 

 

 

 

 

 

ടാസ്‌ക് വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ദേഷ്യപ്പെട്ട് ശ്രീ അലറുകയായിരുന്നു. നേരത്തെ ബിഗ് ബോസിലെ ശ്രീശാന്തിന്റെ പല പ്രവൃത്തികളും വിമര്‍ശനവിധേയമാകാറുണ്ട്. തന്നെ സഹായിക്കാന്‍ ആരുമെത്തിയില്ലെന്നായിരുന്നു ശ്രീയുടെ പരാതി. താരത്തിന്റെ പ്രതികരണം കണ്ട മറ്റു മത്സരാര്‍ഥികളും ആകെ വിഷമത്തിലായി. വിധികര്‍ത്താക്കള്‍ക്കിടയില്‍ ഇത് വലിയ ചര്‍ച്ചയുമായിരുന്നു.

 

 

 

 

 

 

 

 

സംവിധായകന്‍ രോഹിത് ഷെട്ടിയാണ് ഈ റിയാലിറ്റി ഷോയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇതിന് ശേഷം നല്‍കിയ രണ്ടാമത്തെ ടാസ്‌കില്‍ പരാജയപ്പെട്ടതോടെ ശ്രീശാന്ത് പരിപാടിയില്‍ നിന്നും പുറത്തായെന്നും റിപ്പോര്‍ട്ട് ഉണ്ട്.ക്രിക്കറ്റിനൊപ്പം സിനിമയിലും നൃത്തരംഗത്തും തന്റെ പ്രതിഭ തെളിയിച്ച ശ്രീശാന്തിന്റെതായി പുതിയ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് വാർത്ത.

 

 

 

 

 

 

You might also like