ആരും കീർത്തി സുരേഷിനെ മൈൻഡ് ചെയ്തില്ല , എല്ലാവരും എന്റൊപ്പം സെല്ഫിയെടുക്കാനാണ് വന്നത് : ശ്രീറെഡ്ഡി.

0

 

 

ശരീരഭാരം കുറച്ച കീര്‍ത്തി സുരേഷ് ഇപ്പോള്‍ ഒരു രോഗിയെപ്പോലെയുണ്ടെന്ന് നടി ശ്രീ റെഡ്ഢി. കഴിഞ്ഞ ദിവസം ശ്രീ റെഡ്ഢി നടത്തിയ ഒരു വിമാനയാത്രയില്‍ കീര്‍ത്തിയുമൊപ്പം ഉണ്ടായിരുന്നെന്നും എന്നാല്‍ താനുള്‍പ്പെടെ കൂടെ യാത്ര ചെയ്യുന്ന ആരും അവരെ തിരിച്ചറിഞ്ഞില്ലെന്നും നടി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

 

 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

കീര്‍ത്തി സുരേഷും ഞാനും ഒരേ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുകയുണ്ടായി. ഞാനടക്കം ഒപ്പം യാത്ര ചെയ്തിരുന്ന ആരും അവരെ തിരിച്ചറിഞ്ഞില്ല. എല്ലാവരും എന്റയെടുത്താണ് സംസാരിക്കാനും സെല്‍ഫിയെടുക്കാനും വന്നത്. ശരീരഭാരം കുറച്ച്‌ ഇപ്പോള്‍ അവരെ കാണാന്‍ ഒരു രോഗിയെപ്പോലെയുണ്ട്.

 

 

മഹാനടി വിജയമായത്, സംവിധായകന് പഠിപ്പിക്കാനുള്ള കഴിവുകള്‍ ഉണ്ടായതു കൊണ്ടാണ്, അല്ലാതെ കീര്‍ത്തിയുടെ കഴിവല്ല. സായ് പല്ലവിയാണ് ഏറ്റവും നല്ലത്. തകര്‍ക്കുകയാണവര്‍… – ശ്രീറെഡ്ഡി കുറിച്ചു.

You might also like