അന്നും സ്റ്റീഫൻ , ഇന്നും സ്റ്റീഫൻ : മാറിയ രാഷ്ട്രീയം !!!

0

nettoor-stephen-nedumpally

 

പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ലൂസിഫറിന്റെ ആഘോഷത്തിലാണ് ആരാധകർ. എന്തുകൊണ്ടും മോഹൻലാൽ ആരാധകരെ ത്രസിപ്പിക്കുന്ന ഒന്നാണെന്നാണ് ആദ്യ റിപ്പോർട്ടുകൾ. ലൂസിഫർ എന്ന ചിത്രം മോഹൻലാൽ എന്ന താരത്തെ അഭിനയജീവിതത്തിലെ ഏറെ പ്രത്യേകതയുള്ള ഒന്നുകൂടിയാണ്. ഒരു നായകൻ തന്നെ ഒരു കുടുംബത്തിലെ രണ്ട് തലമുറകൾക്കൊപ്പം എത്തിയ അപൂർവത കൂടിയാണ് ലൂസിഫർ.

 

 

 

Image result for lucifer

 

 

31 വർഷം മുമ്പ് മോഹൻലാലിനെ നായകനാക്കി ഭരത്ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ഉൽസവപിറ്റേന്ന്. അതിൽ സുകുമാരനായിരുന്നു മോഹൻലാലിന്റെ സഹോദരനായി അഭിനയിച്ചത്. കാലങ്ങൾക്കിപ്പുറം അതേ നായകനെ തന്നെവെച്ച് രണ്ട് കുടുംബത്തിലെയും പുതിയ തലമുറ ഒരുക്കിയ ചിത്രമാണ് ലൂസിഫർ. ലൂസിഫറിന്റെ സംവിധാനം പൃഥ്വിരാജ് നിർവഹിച്ചപ്പോൾ തിരക്കഥ എഴുതിയത് മുരളീഗോപിയാണ്. ഉത്സവപ്പിറ്റേന്നിൽ സുകുമാരൻ മാത്രമാണ് മോഹൻലാലിനൊപ്പം അഭിനയച്ചത്. ലൂസിഫറിലെത്തിയപ്പോൾ പൃഥ്വിരാജും ഇന്ദ്രജിത്തും മോഹൻലാലിനൊപ്പം വെളിത്തിരയിലെത്തി. പൃഥ്വിരാജ് എന്ന മകനെ സംബന്ധിച്ച് ഏറെ വൈകാരികമായ ദിവസം കൂടിയാണിത്.

 

ലൂസിഫർ റിവ്യൂ വായിക്കാം ..

 

Image result for lucifer

 

 

സുകുമാരന്റെ വലിയ ആഗ്രഹമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യണമെന്നുള്ളത്. പൃഥ്വിരാജിലൂടെ ഈ ആഗ്രഹം പൂർത്തിയായി. ഇതെല്ലാം അച്ഛൻ കാണുന്നുണ്ടാകുമെന്ന് അറിയാം എന്ന് പൃഥിരാജ് കുറിക്കുകയും ചെയ്തിരുന്നു.

 

 

 

 

മോഹൻലാലിന്റെ ഹിറ്റാകുന്ന സ്റ്റീഫൻ കഥാപാത്രങ്ങളിൽ രണ്ടാമത്തേതാണ് ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി. ഇതിന് മുമ്പ് ലാൽസലാം എന്ന ചിത്രത്തിലെ കമ്മ്യൂണിസ്റ്റ്കാരനായ നെട്ടൂർ സ്റ്റീഫൻ പ്രേക്ഷകർ നെഞ്ചേറ്റിയ കഥാപാത്രമാണ്. സ്റ്റീഫൻ നെടുമ്പള്ളിയാകട്ടെ കോൺഗ്രസ് കുടുംബത്തോട് ആഭിമുഖ്യം പുലർത്തുന്ന കഥാപാത്രമാണ്.

You might also like