ചില കഥാപാത്രങ്ങൾ കാണുമ്പോൾ തോന്നും, ഇത് ഞാൻ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്: പിന്നെന്ത് സംഭവിച്ചു ? സുചിത്ര പറയുന്നു…..

0

 

 

 

ചെന്നൈ: ഒരുകാലത്ത് മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സുചിത്ര. ‘നമ്പർ 20 മദ്രാസ് മെയിൽ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ച വ്യക്തി. തനത് അഭിനയ ശൈലി കൊണ്ട് ശ്രദ്ധ നേടാൻ സുചിത്രയ്ക്ക് സാധിച്ചിരുന്നു. വിവാഹത്തോട് സിനിയോട് വിട പറഞ്ഞ സുചിത്ര ഇപ്പോൾ അമേരിക്കയിൽ ഭർത്താവ് മുരളിക്കും മകൾ നേഹയ്ക്കുമൊപ്പം താമസിച്ച് വരികയാണ്. അവിടെ സോഫ്റ്റ്‌വെയർ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.

 

 

 

 

 

ഇപ്പോൾ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ തന്റെ മനസ് തുറന്നിരിക്കുകയാണ് സുചിത്ര. കേരളത്തിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും മലയാളവും മലയാള സിനിമയും എന്നും തന്റെ മനസ്സിലുണ്ടെന്നാണ് നടി പറയുന്നത്.’ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ തോന്നും, ഇത് ഞാന്‍ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്.

 

 

എന്റെ സഹോദരന്‍ ദീപു കരുണാകരന്‍ സംവിധാന ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനിരുന്നതാണ്. പക്ഷേ നടന്നില്ല. സിനിമയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നുണ്ട്, മലയാള സിനിമയില്‍ ഇപ്പോള്‍ വലിയ മത്സരമാണ്. ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്. അത് കൊണ്ട് ആലോചിച്ചേ റീ എന്‍ട്രി തെരഞ്ഞെടുക്കൂ.’- സുചിത്ര പറഞ്ഞു.

 

 

 

അമേരിക്കയിലാണ് താമസമെങ്കിലും തിയേറ്ററില്‍ പോയി മലയാളസിനിമകള്‍ കണ്ടും സിനിമയിലെ പഴയ സൗഹൃദങ്ങള്‍ പുതുക്കിയുമൊക്കെ സിനിമയുമായുള്ള ബന്ധം നിലനിര്‍ത്തുന്നുണ്ട് സുചിത്ര.

You might also like