‘ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങില്‍ താലത്തില്‍ വിസ്‌കിയും സിഗരറ്റും’ : സുമലതയ്‌ക്കെതിരെ ആരാധകര്‍

0

 

 

 

 

 

മലയാളികൾക്ക് ‘ക്ലാര ‘ എന്ന അതിസുന്ദരിയായ കഥാപത്രത്തെ മറക്കാൻ സാധിക്കില്ല. മലയാളത്തിൽ പിന്നീട ഒരിക്കലും ആ കഥാപത്രത്തിനെ വെല്ലാൻ ഒറ്റ നടിപോലും എത്തിയിട്ടില്ല. കൊറേ കാലമായി സിനിമയിൽ നിന്ന് മാറിനിൽക്കുന്ന നടി ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. അടുത്തിടെയായിരുന്നു താരത്തിന്റെ ഭര്‍ത്താവും നടനുമായ അംബരീഷ് അന്തരിച്ചത്. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങിയിരുന്നു അദ്ദേഹം. അംബരീഷിന്റെ വിയോഗത്തിന് അനുശോചനം അറിയിച്ച് സിനിമാലോകത്തെയും രാഷ്ട്രീയത്തിലെയും നിരവധി പേരാണ് എത്തിയത്.

 

 

 

 

Image result for sumalatha

 

 

 

 

 

ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് പിന്നാലെ ഭാര്യയായ സുമലത രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പുറത്തുവന്നത്. തുടക്കത്തില്‍ വിയോജിപ്പ് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അനുകൂലിക്കുകയായിരുന്നു. സിനിമാലോകത്തെ സഹപ്രവര്‍ത്തകര്‍ താരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

 

 

 

 

 

Image result for sumalatha

 

 

 

 

 

അംബരീഷിന്റെ ആത്മശാന്തിക്കായി നടത്തിയ ചടങ്ങില്‍ താലത്തില്‍ വച്ച മദ്യവും സിഗരറ്റും വിവാദമാകുന്നു. ചടങ്ങിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവരികയും വൈറലാകുകയും ചെയ്തിരുന്നു. തെന്നിന്ത്യന്‍ ചലച്ചിത്ര താരവും കേന്ദ്രമന്ത്രിയുമായിരുന്നു അംബരീഷ്.അംബരീഷിന്റെ ചിത്രത്തിന് സമീപം ഭാര്യയും നടിയുമായ സുമലത നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. പൂക്കള്‍ക്കും പഴങ്ങള്‍ക്കുമൊപ്പം താലത്തില്‍ മദ്യവും വച്ചിരിക്കുന്നത് കാണാം. വിസ്‌കി കുപ്പിക്ക് സമീപത്ത് തന്നെ വെള്ളവും സിഗരറ്റും ലൈറ്ററും വച്ചിരിക്കുന്നു.

 

 

 

 

 

 

 

Image result for sumalatha

 

 

 

 

 

 

 

ചിത്രം പുറത്തുവന്നതിന് പിന്നാലെ ചടങ്ങില്‍ മദ്യവും സിഗരറ്റും വച്ചത് ശരിയല്ലെന്നാണ് ആരോപണം ഉയര്‍ന്നത്. അതേസമയം മരിച്ചയാളുടെ ഇഷ്ടങ്ങള്‍ക്കാണ് പ്രധാനമെന്നും ഇഷ്ടഭക്ഷണങ്ങളും ചടങ്ങില്‍ വയ്ക്കാറുണ്ടെന്നും സുമലതയും ബന്ധുക്കളും പറയുന്നു.കഴിഞ്ഞ വര്‍ഷം നവംബര്‍ 24നാണ് അംബരീഷ് മരിച്ചത്. മരണം നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് കുടുംബം ചടങ്ങ് നടത്തിയത്. ഇതിന്റെ ചിത്രമാണ് വൈറലായത്.

You might also like