അതിർത്തിയും മതവും മറികടന്ന പാകിസ്ഥാൻ – ഇന്ത്യ പ്രണയം : സ്വവർഗാനുരാഗ ജോഡികളുടെ ഫോട്ടോഷൂട്ട് കാണാം…….

0

 

 

 

 

പ്രണയം അത് വല്ലാത്തൊരു അനുഭൂതിയാണ്. പ്രണയം ആർക്കും ആരോടും തോന്നാം. പണ്ടത്തെ ചിന്താഗതികളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ഇപ്പോഴത്തെ കമിതാക്കൾ. മുൻപ് ഒരേ ലിംഗക്കാർ തമ്മിൽ പ്രണയിക്കുന്നത് വലിയൊരു തെറ്റായിരുന്നു. എന്നാൽ ഇന്നത് മാറി .

 

സ്വവർഗാനുരാഗവും ട്രാൻസ് വിവാഹവും നിയമ വിധേയമായി. അങ്ങനെ വിവാഹിതരായവർ ഒട്ടേറെയാണ്. കേരളത്തിലുമുണ്ട് സമാന സംഭവങ്ങൾ. എന്നാൽ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് സ്വവർഗാനുരാഗികളായ രണ്ടു യുവതികളുടെ ഫോട്ടോഷൂട്ട് ആണ്.

 

സന്ദാസ് മാലിക് എന്ന പാക്കിസ്ഥാൻ യുവതിയും അഞ്ജലി ചക്ര എന്ന ഇന്ത്യൻ യുവതിയുമാണ് തങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. രണ്ടാളും വിദേശത്ത് വിവാഹ ചടങ്ങുകളുടെ തിരക്കിലാണ്. എങ്കിലും ഇരുവരും പരസ്പരമുള്ള സ്നേഹം പ്രകടിപ്പിക്കാൻ സമയം കണ്ടെത്തുന്നുണ്ട്.

You might also like