മലയാള സിനിമയിൽ സജീവമാകാനൊരുങ്ങി സണ്ണി കല്ലൂപ്പാറ.

0

 

സണ്ണി കല്ലൂപ്പാറ അമേരിക്കയിലേക്ക് കുടിയേറിയിട്ട് വർഷളായെങ്കിലും മലയാളികൾക്കിടയിൽ കലാകാരൻ സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിൽ നിറസാനിധ്യമാണ് ഇപ്പോഴും.അടുത്തിടെ പുറത്തിറങ്ങിയ അവർക്കൊപ്പമാണ് ഒടുവിൽ സണ്ണി അഭിനയിച്ച മലയാള ചിത്രം.അവർക്കൊപ്പം പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ച സിനിമയായിരുന്നു. നാട്ടിലെപഠനകാലത്തുതന്നെ കലാസാമൂഹിക മേഖലയിൽ സജീവസാന്നിധ്യമായിരുന്ന സണ്ണി.

 

 

സ്കൂൾ കോളേജ് നാടകമത്സരത്തിൽ ബെസ്റ്റ് ആക്റ്റർ, ഇന്റർ കോളേജ് നാടകമത്സരത്തിൽ മികച്ച നടൻ എന്നി സമ്മാനങ്ങൾ കരസ്ഥമാക്കിയ സണ്ണി1984-ൽ ആണ് അമേരിക്കയിൽ എത്തുന്നത്. അമേരിക്കയിൽ എത്തിയതിന് ശേഷം മാനുഷിനാടകോത്സവത്തിൽ വ്യുവേഴ്സ് ചോയിസ് ബെസ്റ്റ് ആക്റ്റർ അമേരിക്കയിലെ പ്രമുഖ മലയാളം ദിനപത്രമായ മലയാളത്തിന്റെ നേതൃത്വത്തിൽ നടത്തിയ യൂണിഫെസ്റ്റ് 91-ൽ കലാപ്രതിഭ ,ഫോമനാടകമത്സരത്തിൽ ബെസ്റ്റ് ആക്റ്റർ എന്നീ പുരസ്ക്കാരങ്ങളും സണ്ണി സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ജനപ്രിയ ടെലിവിഷൻപരമ്പരകളായ മനസ്സറിയാതെ ,വേളാങ്കണ്ണിമാതാവ്, ഞങ്ങൾ സന്തുഷ്ട്ടരാണ്, കുങ്കുമപ്പൂവ്, അൽഫോൺസാമ്മ, അക്കരക്കാഴ്ച്ച, ഹരിചന്ദനം,രുദ്രവീണ,ഫെയ്സ് ബുക്ക് ജോപ്പൻ തുടങ്ങിയ പത്തിൽ അധികം സീരിയലുകളിൽ താരംശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

 

 

 

ഇപ്പോൾ അമേരിക്കയിലെ സ്റ്റേജ്നാടകങ്ങളിലും സ്ഥിരംസാന്നിധ്യമാണ്.150-ൽ അധികം വേദികൾ പിന്നിട്ട 20-ൽ അധികം നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ അമേരിക്കയിലെ വിവിദ സംഘടനകളുടെ നേതൃനിരയിലും സജീവ സാന്നിധ്യമാണ് സണ്ണി. ന്യൂയോർക്ക് സെന്റ് തോമസ് മാർത്തോമ യുവജനസഖ്യം സെക്രട്ടറിയായും സംഘടനയുടെ വൈസ് പ്രസിഡന്റ് ,നോർത്ത് ഈസ്റ്റ് റീജണൽ സെക്രട്ടറി, ഭദ്രാസന അസംബ്ലി മെമ്പർ, നോർത്ത് അമേരിക്ക ഭദ്രാസനയുവജനസഖ്യം ആദ്യ ട്രഷറർ, എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു കൂടാതെ ന്യൂയോർക്ക് മലയാളി അസോസിയേഷൻ ഓഫ് റോക്ലാന്റ് പ്രസിഡന്റ് എന്നിനിലയിലും പ്രവർത്തിച്ചിരുന്നു.

 

 

 

ഇപ്പോൾ സംഘടനയുടെ വൈസ് പ്രസിഡന്റാണ്. ഫോമയുടെ നാഷണൽ കമ്മറ്റി മെമ്പർ, റീജണൽ ട്രഷറർ,ഫോമ കൺവെൺഷൻ കൾച്ചറൽ പ്രോഗ്രാം ചെയർപേഴ്സൺ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഇപ്പോൾ നവാഗത സംവിധായകൻ ഒരുക്കുന്ന യുവതാര ചിത്രത്തിലാകും സണ്ണികല്ലൂപ്പാറ ഇനി അഭിനയിക്കുക. പൂർണ്ണമായും കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണെന്നും സണ്ണി പറയുന്നു. ആ സിനിമയെക്കുറിച്ച് അതിന്റെ അണിയറ പ്രവർത്തകർ തന്നെ ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിടും എന്നതുകൊണ്ട് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൂടാതെ മറ്റ് മൂന്ന് മലയാള ചിത്രങ്ങളിൽ കൂടി സണ്ണി അഭിനയിക്കുന്നുണ്ട് അതിൽ രണ്ടെണ്ണം അമേരിക്കയിലാണ് ചിത്രീകരിക്കുന്നത്. അതിനെല്ലാം പുറമേ തന്റെ വലിയൊരു സ്വപ്നത്തിന് പുറകെയുള്ളയാത്രയിലാണ്. അമേരിക്കയിൽ ഉടനീളം ഏകപാത്ര നാടകം അവതരിപ്പിക്കുവാൻ ഉള്ള തയ്യാറെടുപ്പിലുമാണ് സണ്ണി ഇപ്പോൾ. അത് ഈ വർഷം അവസാനത്തോടെ സാധ്യമായെക്കുമെന്നും സണ്ണി കരുതുന്നു.

 

 

You might also like