
ഞാന്‍ മമ്മൂട്ടിയുടെ വലിയ ആരാധിക…മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പം ഐറ്റം ഡാന്‍സില്‍ സണ്ണിലിയോണും….!
ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.
ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന് നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ രംഗീലയിലാണ് സണ്ണി ലിയോണ്‍ നായികയാകുന്നത്.
അത് മാത്രമല്ല മമ്മൂട്ടി ചിത്രത്തിലും സണ്ണിലിയോണ്‍ എത്തുന്നുണ്ട്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ മധുരരാജയിലൂടെയാണ് താരം എത്തുന്നത്. വാര്‍ത്ത സ്ഥിരീകരിച്ച് സണ്ണിയും രംഗത്തെത്തിയിരുന്നു. താന്‍ മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നുമാണ് സണ്ണി പറഞ്ഞിരിക്കുന്നത്. സിനിമയുടെ കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനമാണിതെന്നും സണ്ണി വ്യക്തമാക്കുന്നു.
ചിത്രത്തിലെ ഐറ്റം ഡാന്സിലാണ് മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോണ്‍ എത്തുന്നത്. വെറുതെയൊരു ഐറ്റം ഡാന്‍സല്ല, കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണിതെന്നും സണ്ണി ലിയോണ്‍ പറയുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.
2009ല്‍ പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. മധുരരാജയില്‍ പൃഥ്വിരാജില്ലെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.ചിത്രീകരണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന സിനിമ ഏപ്രിലിൽ റിലീസിനെത്തുമെന്നാണ് സൂചന.