”ഹലോ സണ്ണി ലിയാണാണോ’ ? സിനിമ പാരയായി, ഫോണെടുത്ത് തളര്‍ന്ന് യുവാവ്.

0

 

 

 

 

”ഹലോ സണ്ണി ലിയാണാണോ, അല്ലെങ്കില്‍ ഫോണ്‍ അവര്‍ക്ക് ഒന്നു കൊടുക്കാമോ? ഞാന്‍ അവരുടെ ആരാധകനാണ്. എനിക്കൊന്ന് സംസാരിക്കണം”- ഇത്തരത്തിലുള്ള സംഭാഷണങ്ങള്‍ കേട്ട് തളര്‍ന്ന് ഭ്രാന്ത് പിടിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ ഒരു യുവാവ്. ഒരു ദിവസം വന്നത് 500 ലധികം കോളുകള്‍, എല്ലാം സണ്ണിയെ തിരക്കി. ഒടുവില്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് വടക്കന്‍ ഡല്‍ഹി സ്വദേശിയായ പുനീത് അഗര്‍വാള്‍.

 

 

 

 

സിനിമ കണ്ടിറങ്ങിയ ചിലര്‍ ഇത് സണ്ണിയുടെ നമ്പറാണെന്ന് തെറ്റിദ്ധരിച്ച് വിളിയോട് വിളി. മാത്രമല്ല താരത്തിന്റെ ഫോണ്‍ നമ്പര്‍ ഇതാ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലും പുനീതിന്റെ നമ്പർ വ്യാപകമായി പ്രചരിച്ചു.

 

 

സംരംഭകനായ പുനീതിന് ഒരു ചെറിയ സ്ഥാപനമുണ്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക നമ്പറാണിത്. മാത്രമല്ല ബാങ്കിങ് ആവശ്യങ്ങള്‍ക്കും മറ്റും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും ഈ നമ്പര്‍ തന്നെ. അതുകൊണ്ട് ഒഴിവാക്കാനും സാധ്യമല്ല.

 

 

നമ്പറുമായി ബന്ധപ്പെട്ട വിവാദത്തില്‍ സണ്ണിക്കു പങ്കില്ലെന്ന് അവരുടെ മാനേജര്‍ വ്യക്തമാക്കി ക്കഴിഞ്ഞു.തിരക്കഥയിലുള്ളതുപോലെ സണ്ണി അഭിനയിച്ചു. ഇതെക്കുറിച്ച് പറയേണ്ടത് സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമാണ്’- മാനേജര്‍ പറഞ്ഞു.

You might also like