
സണ്ണി ലിയോണ്‍ പോണ് സിനിമകളില്‍ വിട്ടോ ? മറുപടിയുമായി നടി
ആകാംക്ഷകളോടെയാണ് സണ്ണിയുടെ പുതിയ സിനിമകള്‍ക്കായെല്ലാം ആരാധകര്‍ കാത്തിരിക്കാറുളളത്. പോണ് സിനിമാ രംഗത്തുനിന്നും ബോളിവുഡില്‍ ചുവടുറപ്പിച്ചതായിരുന്നു താരം.ഒരു പോണ് താരത്തിന് ലഭിക്കുന്നതിനെക്കാള്‍ വലിയ സ്വീകാര്യതയാണ് നടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മധുരരാജയിലെ സണ്ണിയുടെ ഐറ്റം ഡാന്‍സ് ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ഗ്ലാമര്‍ റോളുകള്‍ കൂടുതലായ ചെയ്ത നടി ബോളിവുഡിലെ ഹോട്ട് താരസുന്ദരിമാരില്‍ ഒരാളായി അറിയപ്പെട്ടു.പോണ് സിനിമ നിരോധിക്കും എന്ന് മുന്നില്‍ കണ്ടാണ് താന്‍ കരിയര്‍ ഉപേക്ഷിച്ചത് എന്നാണ് സണ്ണി ലിയോണി പറയുന്നത്.

ബോളിവുഡ് താരം അര്‍ബാസ് ഖാന് അവതാരകനായി എത്തുന്ന ചാറ്റ് ഷോയിലാണ് സണ്ണി ലിയോണി മനസ്സ് തുറന്നത്. പോണ് നിരോധനം ഭയന്നാണോ കരിയര്‍ വിട്ടത് എന്നായിരുന്നു അര്‍ബാസിന്റെ ചോദ്യം.അതിനു സണ്ണി ലിയോണി നല്കിയ മറുപടി ഇങ്ങനെ:
‘ കാര്യമായും, ഞാന്‍ ദീര്‍ഘവീഷണമുള്ള ഒരാളാണ്.എന്നാല്‍ പോണ് സിനിമകളില്‍ അഭിനയിച്ചതില്‍ തനിക്ക് ഒരു കുറ്റബോധവും തോന്നിയിട്ടില്ലെന്നും സാഹചര്യങ്ങള്‍ അനുസരിച്ചാണ് ഓരോ തീരുമാനവും എടുത്തതെന്നും സണ്ണി പറഞ്ഞു. പോണ് സിനിമയില്‍ അഭിനയിക്കാമെന്ന തീരുമാനം ആ സാഹചര്യത്തില്‍ ശരിയായിരുന്നു.പിന്നീട് മാറ്റങ്ങള്‍ സംഭവിച്ചു. അത് ഉപേക്ഷിച്ച തീരുമാനവും ശരിയായിരുന്നു.
മലയാളികള്‍ക്ക് തന്നോടുള്ള ആരാധന കണ്ട് മലയാളം സിനിമയില്‍ സജീവമാവുകയാണ് താരം ഇപ്പോള്‍. മമ്മൂട്ടി നായകനായി എത്തിയ മധുരരാജയിലൂടെയാണ് സണ്ണി മലയാളത്തിലേക്ക് എത്തിയത്. സണ്ണിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന രംഗീലയുടെ ചിത്രീകരണവും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.