“പെട്ടെന്ന് വിളിച്ചപ്പോള്‍ ടെന്‍ഷനായി, പക്ഷേ പൃഥ്വി എന്റെ കൈ പിടിച്ച് സമാധാനിപ്പിച്ചു”: സുപ്രിയ

0

ബ്ലെസ്സിയുടെ ആടുജീവിതത്തിന്റെ തിരക്കുകളിലാണ് കുറച്ചു നാളായി പൃഥ്വിരാജ്. ചിത്രത്തിനായി തടി കുറച്ചതും താടി നീട്ടി വളര്‍ത്തിയതുമൊക്കെ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണിപ്പോള്‍ പൃഥ്വിരാജ്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ഇപ്പോള്‍ ഇന്ത്യയ്ക്ക് പുറത്താണ്. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിനെ മിസ് ചെയ്യുന്നവെന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സുപ്രിയ. കുറിപ്പിനൊപ്പം ഒരു ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. സുപ്രിയയുടെ കുറിപ്പും ചിത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

‘2011 ല്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമെടുത്ത ചിത്രമാണിത്. ദുബായില്‍ നടന്നൊരു അവാര്‍ഡ് ഷോയില്‍ നിന്നുളള ചിത്രമാണ്. എന്നെ സ്റ്റേജിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ടെന്‍ഷനിലായി. പക്ഷേ പൃഥ്വി എന്റെ കൈപിടിച്ച് എന്നെ സമാധാനിപ്പിച്ചു’- ഇപ്രകാരമായിരുന്നു സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

പൃഥ്വിരാജിനെയും മുംബൈയില്‍ പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനെയും ഒന്നിപ്പിച്ചത് പുസ്തകങ്ങളായിരുന്നു. ഇതേകുറിച്ച് പൃഥ്വിരാജ് പറഞ്ഞതിങ്ങനെ- ‘തെന്നിന്ത്യന്‍ സിനിമയെ കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ ഷാരൂഖ് ഖാന് അഭിനയിച്ച ഡോണ്‍ എന്ന ചിത്രം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം ഞാന്‍ തിരിച്ചുവിളിച്ചപ്പോള്‍ സുപ്രിയയും അതേ ചിത്രം കണ്ടുകൊണ്ടിരിക്കുകയാണ് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു. ആ സിനിമയെ കുറിച്ച് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. പിന്നീട് സംസാരിച്ച് തുടങ്ങിയപ്പോള്‍ മനസ്സിലായി പുസ്തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റഅ ഒരുപോലെയാണെന്ന്. രണ്ടു പേര്‍ക്കും ഇഷ്ടമുള്ള പുസ്തകം അയന്‍ റാന്‍ഡിന്റെ ‘The Fountainhead’ ആയിരുന്നു.’

2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. വിവാഹത്തോടെ ജേര്‍ണലിസം കെരിയര്‍ സുപ്രിയ ഉപേക്ഷിച്ചിരുന്നു. സിനിമാ നിര്‍മാണ മേഖലയില്‍ സജീവമാണിപ്പോള്‍ സുപ്രിയ. നയണ്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങളും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കഴിഞ്ഞ വര്‍ഷം സുപ്രിയ നിര്‍മ്മിച്ചു.

You might also like