ലേലം 2 ഇല്ല: നിഥിൻ രഞ്ജി പണിക്കർ ചിത്രത്തിൽ സുരേഷ് ഗോപിയും ലാലും..

0

 

 

ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി സിനിമയില്‍ സജീവമായി എത്തിയിരിക്കുകയാണ്. തമിഴ് സിനിമയിലൂടെയാണ് താരത്തിന്റെ തിരിച്ച് വരവ്. തമിലരസന്‍ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്. ഇനി മലയാളത്തില്‍ വേറെയും സിനിമകള്‍ സുരേഷ് ഗോപിയുടേതായി വരാനിരിക്കുകയാണ്. അതില്‍ ആരാധകര്‍ കാത്തിരുന്നത് ലേലത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ്.

 

 

രഞ്ജി പണിക്കരുടെ മകനും സംവിധായകനുമായ നിധിന്‍ രഞ്ജി പണിക്കരാണ് ലേലം 2 സംവിധാനം ചെയ്യാന്‍ ഒരുങ്ങിയത്. എന്നാല്‍ ഈ സിനിമയ്ക്ക് മുന്‍പ് ഇതേ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ വരികയാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. ചിത്രത്തില്‍ സുരേഷ് ഗോപിയും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍.

 

 

ഇടുക്കിയുടെ ഉൾനാടൻ പ്രദേശങ്ങളാണ് ലൊക്കേഷൻ. കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം തില്ലർ സ്വഭാവത്തിലുള്ളതാണ്. യുവനായികയാകും ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുക. കോസ്റ്റ്യൂം ഡി​സൈ​ൻ നിസാർ റെഹ്മത്ത്, പ്രൊഡക്‌ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ. കലാസംവിധാനം രാഖിൻ. നേരത്തെ രഞ്ജി പണിക്കരുടെ തിരക്കഥയിൽ സുരേഷ് ഗോപിയെ നായകനാക്കി ലേലം 2 ഒരുക്കാനായിരുന്നു നിഥിന്റെ പദ്ധതി. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാൽ ആ പ്രോജക്ട് നീട്ടിവയ്ക്കുകയായിരുന്നു.

You might also like