
സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിച്ചു: പ്രിയ വാര്യർക്കും ബിജു മേനോനും ട്രോൾ പൊങ്കാല.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് സുരേഷ് ഗോപി. തെരെഞ്ഞെടുപ്പ് അടുക്കെശക്തമായ പ്രചാരണ പരിപാടികളുമായി സജീവമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തന്നെ ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു.
ഇങ്ങനെയാക്കെയെങ്കിലും സുരേഷ് ഗോപിക്ക് പിന്തുണയുമായി നിരവധി സഹപ്രവര്‍ത്തകരാണ് രംഗത്ത് എത്തുന്നത്. ബിജു മേനോന്, പ്രിയ പ്രകാശ് വാര്യര്‍, യദു കൃഷ്ണന്, നിര്‍മ്മാതാവായ ജി സുരേഷ് കുമാര്‍, ഗായകനായ അനൂപ് ശങ്കര്‍ തുടങ്ങിയവരാണ് സുരേഷ് ഗോപിക്ക് പിന്തുണയുമായി എത്തിയ താരങ്ങള്‍.
ഇതില്‍ താരത്തിന് പിന്തുണ അറിയിച്ച ബിജു മേനോനും പ്രിയ പ്രകാശ് വാര്യര്ക്കുമെതിരെയാണ് ഇപ്പോള്‍ സൈബറിടത്തിന്റെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിന്റെ ഭാഗ്യമാണെന്നാണ് മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ ബിജു മേനോന് അഭിപ്രായപ്പെട്ടത്.