“ഇനി ആ ഭാരം ഞാന്‍ ഏല്‍ക്കുന്നു”, പാവപ്പെട്ട ചുമട്ടു തൊഴിലാളിയുടെ ശസ്ത്രക്രിയ ചിലവുകള്‍ ഏറ്റെടുത്ത് സുരേഷ് ഗോപി

0

കാരുണ്യ പ്രവര്‍ത്തികളിലൂടെ വീണ്ടും സുരേഷ് ഗോപി മലയാളികളുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്. പാവപ്പെട്ട ചുമട്ടു തൊഴിലാളിക്ക് കൈത്താങ്ങായിരിക്കുകയാണ് സുരേഷ് ഗോപി. നിങ്ങള്‍ക്കുമാകാം കോടീശ്വരനിലൂടെയാണ് സുരേഷ് ഗോപിയുടെ ഈ പ്രഖ്യാപനം.  മഴവില്‍ മനോരമയിലെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന റിയാലിറ്റി ഷോയുടെ പുതിയ സീസണ്‍ ഇപ്പോള്‍ നടക്കുകയാണ്.

പതിവ് പോലെ സുരേഷ് ഗോപി തന്നെയാണ് ഈ സീസണിലും വളരെ വിജയകരമായി ഷോ അവതരിപ്പിക്കുന്നത്. ഓരോ സീസണിലും മത്സരാര്‍ത്ഥികളായി എത്തുന്നവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി ഒട്ടേറെ സഹായങ്ങള്‍ സുരേഷ് ഗോപി ചെയ്യാറുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്കും പണം ആവശ്യമുള്ളവര്‍ക്കും എല്ലാം സ്വന്തമായ രീതിയില്‍ അദ്ദേഹം സഹായം ചെയ്തു കൊടുക്കുന്നുണ്ട്. ഈ സീസണില്‍ തന്നെ പല തവണ അത്തരം നന്മ നിറഞ്ഞ പ്രവര്‍ത്തികള്‍ സുരേഷ് ഗോപി ചെയ്തു കഴിഞ്ഞു.

വികലാംഗനായ ഒരാള്‍ക്ക് തന്റെ അടുത്ത സിനിമയായ കാവലില്‍ പാടാന്‍ അവസരം കൊടുക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോഴിതാ ഒരു മത്സരാര്‍ഥിയുടെ ഭര്‍ത്താവിന്റെ ശസ്ത്രക്രിയയുടെ ചെലവ് മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ്. പൂജ എന്ന മത്സരാര്‍ത്ഥി ചുമട്ടു തൊഴിലാളിയായ തന്റെ ഭര്‍ത്താവിന്റെ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാണ് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ എത്തിയത്.

എന്നാല്‍ നമുക്കെല്ലാം വേണ്ടി തലയില്‍ ഭാരം ചുമക്കുന്ന പൂജയുടെ ഭര്‍ത്താവിന്റെ ശസ്ത്രക്രിയയുടെ മുഴുവന്‍ ചിലവുകളും താന്‍ വഹിക്കും എന്ന് സുരേഷ് ഗോപി അവര്‍ക്കു പരസ്യമായി തന്നെ വാക്കു കൊടുത്തു കഴിഞ്ഞു. ഏത് ആശുപത്രയില്‍ വെച്ച് നടത്തണമെന്നും എത്ര രൂപ വേണ്ടി വരുമെന്ന കാര്യവും തന്നെ അറിയിക്കാന്‍ സുരേഷ് ഗോപി അവരോടു പറഞ്ഞിട്ടുണ്ട്.

Leave A Reply

Your email address will not be published.