“പുലിമുരുകൻ , ഒടിയൻ.. 100 കോടിയുടെ ബിസിനസ് നടന്നിട്ടില്ല..” ഇതാണ് പുതിയ വെളിപ്പെടുത്തൽ.

0

 

 

 

 

സിനിമാ കളക്ഷൻ കണക്കുകൾ പുറത്തുവിടുന്ന ഇപ്പോഴത്തെ സിസ്റ്റത്തെ രൂക്ഷമായി വിമർശിച്ച് നിർമാതാവും നടനുമായ സുരേഷ് കുമാർ രംഗത്ത് എത്തിയിരിക്കുന്നു. ഒടിയൻ, പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങളുടെ കലക്‌ഷന്‍ കണക്കുകളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം വാട്സാപ് ഗ്രൂപ്പിൽ പങ്കുവെച്ച വോയ്സ് ക്ലിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപെടുന്നത്. വോയ്സ് ക്ലിപ് തന്റേതു തന്നെയാണെന്നും ഇക്കാര്യത്തിൽ തനിക്കൊന്നും മറയ്ക്കാനില്ലെന്നും സുരേഷ് കുമാർ പ്രതികരിച്ചു.

 

 

 

 

 

ഒരു നിർമാതാവ് എന്ന നിലയിൽ ഞങ്ങളുടെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വാട്സാപ് ഗ്രൂപ്പിലാണ് വോയ്സ് നോട്ട് ഇട്ടത്. പ്രൊഡ്യൂസർമാർക്ക് അറിയാൻ വേണ്ടിയായിരുന്നു അത്. ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഞാൻ പറഞ്ഞകാര്യം പറഞ്ഞില്ല എന്നു പറയുകയുമില്ല എന്ന് സുരേഷ് കുമാർ പ്രമുഖ മാധ്യമത്തിനോട് വ്യക്തമാക്കി.

 

 

 

 

 

ഒടിയൻ എന്ന പടത്തിന് നല്ല ഹൈപ് ഉണ്ട്. മലയാളത്തിൽ നല്ല ഇനീഷ്യൽ കിട്ടാൻ പോകുന്ന പടമാണ്. ഒരു ഹിന്ദി പടമോ തമിഴ് പടമോ ഇറങ്ങുമ്പോൾ ലഭിക്കുന്ന രീതിയിലുള്ള ഇനീഷ്യൽ കലക്‌ഷൻ ഒടിയനു ലഭിക്കും. അത് ആ നിർമാതാവ് കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ്. അദ്ദേഹം ബാക്കിയുള്ള പടങ്ങൾ ചെയ്തതിനെക്കാൾ കൂടുതൽ ബിസിനസ് ഇതിൽ നടക്കും. പക്ഷേ, ഇവിടെ ഒരു പടം തുടങ്ങുന്നതിന് മുൻപ് നൂറു കോടി ലാഭം ഉണ്ട് എന്ന് പറയുന്നത് സംവിധായകനാണ്. യഥാർത്ഥത്തിൽ അതു പറയേണ്ടത് നിർമാതാവാണ്. സംവിധായകന്റെ ഉദ്ദേശ്യം അയാൾക്ക് വേറെ പടം കിട്ടണം, ഇതുപോലെ ബിസിനസ് നടക്കണം. അങ്ങനെയൊന്നും ബിസിനസ് നടക്കില്ല. 100 കോടിയുടെ ബിസിനസ് നടന്നിട്ടില്ല എന്നത് നമുക്ക് എല്ലാവർക്കും അറിയാംമെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

 

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സുരേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ:

“സംവിധായകന് പേര് കിട്ടാൻ വേണ്ടി നൂറു കോടിയെന്നും അഞ്ഞൂറു കോടിയെന്നും പറയും. അയാൾക്ക് വേറെ സിനിമ കിട്ടാനുള്ള പരിപാടിയാണ്. എന്നാലല്ലേ, ആയിരം കോടിയുടെ പടം ചെയ്യാനൊക്കൂ. ഇതൊക്കെയാണ് ഇവിടത്തെ പ്രശ്നങ്ങൾ. നേരത്തെ, പുലിമുരുകന്റെ കാര്യത്തിൽ നൂറുകോടി ക്ലബ് എന്നു പറഞ്ഞു. ആളുകൾ വിചാരിച്ചു, സിനിമ നൂറു കോടി കലക്ട് ചെയ്തു എന്ന്. പക്ഷേ, അതിന്റെ യാഥാർഥ്യം എന്തെന്ന് എല്ലാവർക്കും അറിയാം. ടോമിച്ചൻ മുളകുപാടത്തിന് അറിയാം. ആ പടത്തിനേക്കാൾ ലാഭം രാമലീല എന്ന പടത്തിൽ കിട്ടിയതായാണ് നമ്മുടെ അടുത്തു പറഞ്ഞത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഇതുപോലെയുള്ള മണ്ടത്തരങ്ങളും വിഡ്ഢിത്തരങ്ങളും വിളിച്ചു പറയുന്ന ഡയറക്ടർമാർക്ക് അവരുടെ താൽപര്യം സംരക്ഷിക്കാൻ വേണ്ടിയുള്ള പരിപാടിയാണ്. ഇതിന്റെ തലവേദന മുഴുവൻ ആന്റണി പെരുമ്പാവൂരിനാണ്. ഇൻകം ടാക്സുകാരും ബാക്കിയുള്ളവരും വീട്ടിൽ കയറി ഇറങ്ങും. സംവിധായകന് നഷ്ടപ്പെടാൻ ഒന്നുമില്ല.”

 

 

 

You might also like