
’20 വയസ്സ് കുറഞ്ഞ പോലെയുണ്ട് ലാലേട്ടനെ കാണാൻ’ – ഒടിയൻ കണ്ട സൂര്യ പറഞ്ഞത്..
മോഹൻലാൽ എന്ന മഹാനടന്റെ സൂപ്പർഹിറ്റ് ചിത്രം “ഒടിയൻ” പ്രദർശനം തുടരുകയാണ്. തുടക്കം തന്നെ എതിർ പ്രതികരണം ഒരുപാട് വരുന്നുണ്ടെങ്കിലും ചിത്രത്തിന് ആദ്യ നാല് ദിനം കൊണ്ട് 60 കോടി നേടിയെന്നാണ് സംവിധായകൻ ശ്രീകുമാർ മേനോൻ അവകാശപ്പെടുന്നത്. ഇപ്പോൾ ഇതാ ചിത്രത്തിലെ ഒടിയൻ മാണിക്യന്റെ തകർപ്പൻ പ്രകടനത്തിന് ആശംസകളുമായി തെന്നിന്ത്യൻ സൂപ്പർ താരം സൂര്യ എത്തിയിരിക്കുകയാണ്.
ഒടിയനിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപെടുന്നു . പ്രഭാവർമ, റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ എന്നിവരാണു വരികൾ എഴുതിയിരിക്കുന്നത്. എം.ജി. ശ്രീകുമാർ, ശങ്കര്‍ മഹാദേവൻ, മോഹന്‍ലാൽ, സുദീപ് കുമാർ, ശ്രേയ ഘോഷാൽ എന്നിവരാണു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. എം. ജയചന്ദ്രന്റെ സംഗീതം.
ഇതിനിടെ ഒടിയൻ കണ്ട തമിഴ് സൂപ്പർ താരം സൂര്യ മോഹൻലാലിനെ വിളിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. “എന്തൊരു ഊർജ്ജമാണ് , 20 വയസ്സ് കുറഞ്ഞ പോലെയുണ്ട് ഇപ്പോൾ കാണാൻ. മാത്രമല്ല ആക്ഷൻ രംഗങ്ങളിൽ ഇരുപതുകാരനെ വെല്ലുന്ന പ്രകടനമാണ് ലാൽ സാറിന്റേത്.” – ഇങ്ങനെയാണത്രെ സൂര്യ പറഞ്ഞത്. പടം കണ്ടു കഴിഞ്ഞ ഉടൻ തന്നെ സൂര്യ മോഹൻലാലിനെ വിളിക്കുകയും ചെയ്തത്രേ.
ഒടിയൻ, പാലക്കാടൻ ഗ്രാമങ്ങൾക്ക് മാത്രം സുപരിചിതമായ മിത്തിനെ തിരശ്ശീലയിലേക്ക് എത്തിക്കുകയായിരുന്നു ശ്രീകുമാർ മേനോൻ. എന്നാൽ ചിത്രത്തിന് നേരെ ഹൈപ്പ് കൊടുത്തുവെന്ന കാരണത്താൽ ചിത്രത്തിന് നേരെ കടന്നാക്രണം ഉണ്ടായിരുന്നു.
കേരളത്തിനു പുറമേ മറ്റ് സംസ്ഥാനങ്ങളിലും ജിസിസി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ജിസിസിയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആദ്യദിനം 4.73 കോടി രൂപയാണ് കേരളത്തിൽ നിന്നും ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 684 ഷോയാണ് ആദ്യ ദിവസം നടന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് മൊത്തം കളക്ഷൻ 11.78 കോടി രൂപയാണ്. ഒരു തെന്നിന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷനാാണ് ഇതെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.