സുശാന്തിന്റേതു കൊലപാതകം?, ഗൂഢാലോചന ഉണ്ടായി!!

ബോളിവുഡ് യുവതാരം സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യാ വാർത്ത ഇന്ത്യ ഒട്ടക്കമുള്ള സിനിമ പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്.

0

ബോളിവുഡ് യുവതാരം സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യാ വാർത്ത ഇന്ത്യ ഒട്ടക്കമുള്ള സിനിമ പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ സുശാന്തിന്റെ മരണം കൊലപാതകമെന്നാണ് താരത്തിന്റെ ബന്ധുക്കളുടെ ആരോപണം. ഗൂഢാലോചന നടന്നുവെന്നും ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നും സുശാന്തിന്റെ മാതൃസഹോദരന്‍ പറഞ്ഞു. സുശാന്ത് സിങ്ങിന്റെ സംസ്കാരം ഇന്ന് മുംബൈയില്‍ നടത്തും. എന്നാലും ബന്ധുക്കളുടെ ഗുരുതര ആരോപണം വാർത്തകളിൽ നിറയുന്നുണ്ട്.


‘ഇത് കൊലപാതകമാണ്. അതിനാൽ തന്നെ സിബിഐ അന്വേഷണം വേണം. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെട്ട് സിബിഐ അന്വേഷണം നടത്തണം.’ സുശാന്തിന്റെ മാതൃസഹോദരൻ ദേശീയ മാധ്യമത്തോട് അറിയിച്ചു. അതേസമയം സുശാന്ത് സിംഗ് കടുത്ത മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നെന്നും, അത് കൊണ്ട് വിഷാദ രോഗത്തിനുള്ള മരുന്നുകൾ താരത്തിന്റെ മുറിയിൽനിന്നു കണ്ടെത്തിയിരുന്നെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.


കോവിഡ് പരിശോധന കഴിഞ്ഞതിനു ശേഷമാണ് സംസ്‍കാരം. ഇന്നലെ രാത്രി പോസ്റ്റ് മാർട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം അന്ധേരിയിലെ കൂപ്പര്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുക്കുക.

ആത്മഹത്യാ കുറിപ്പ് തുടങ്ങിയ തെളിവുകൾ ഒന്നും കണ്ടെത്തിയില്ലെങ്കിലും സുശാന്തിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോഴും. എന്നാൽ സുശാന്തിന്‍റെ സാമ്പത്തിക വരുമാനങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മുന്‍ മാനേജറായിരുന്ന യുവതി ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്‍തതും സുശാന്തിന്‍റെ മരണവുമായി ബന്ധമുണ്ടെന്നും സംശയമാണ്.

You might also like