
സന്തോഷ് ശിവൻ ചിത്രം സ്വാമി അയ്യപ്പൻ ഉടൻ : അനുഷ്ക ഷെട്ടി പ്രധാന വേഷത്തിൽ !!
മലയാളത്തിലെ പ്രമുഖ സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവന് അവസാനമായി സംവിധാനം ചെയ്തത് പൃഥ്വിരാജ് നായകനായിട്ടെത്തിയ ഉറുമിയായിരുന്നു. ബിഗ് ബജറ്റിലൊരുക്കിയ ഉറുമി തിയറ്ററുകളെ പുളകം കൊള്ളിച്ച സിനിമകളിലൊന്നായിരുന്നു. വീണ്ടും സംവിധാനത്തിലേക്ക് സജീവമാവുകയാണ് സന്തോഷ് ശിവനിപ്പോള്‍.
സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തുന്ന ജാക്ക് ആന്‍ഡ് ജില് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ശേഷം മോഹന്‍ലാലിനെ നായകനാക്കിയും രജനികാന്തിനെ നായകനാക്കിയും സന്തോഷിന്റെ സിനിമകള്‍ വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അനുഷ്ക ഷെട്ടി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
അനുഷ്ക ഷെട്ടി അല്ലാതെ ചരിത്ര വനിതകളെ അവതരിപ്പിക്കാന്‍ ഇത്രയും പാകവും പക്വതയും വന്നൊരു നടിയും തെന്നിന്ത്യയില്‍ ഇല്ലെന്ന് വേണം പറയാന്‍. നേരത്തെ അരുന്ധതി, രുദ്രമ്മദേവി, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച് കൈയടി വാങ്ങിയ അനുഷ്ക ബാഹുബലിയിലെ ദേവസേനയെ അവതരിപ്പിച്ച് ഞെട്ടിപ്പിച്ചിരുന്നു. ശേഷം ബാഗമതി എന്ന ചിത്രത്തിലും സാമാനമായ കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ഇപ്പോഴിതാ സന്തോഷ് ശിവന്റെ അയ്യപ്പ ചരിതത്തിലും അനുഷ്കയായിരിക്കും നായികയെന്നാണ് പറയുന്നത്. അതിന് വേണ്ടി നടിയെ സമീപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ കാസ്റ്റിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
പ്രഥമിക റിപ്പോര്‍ട്ട് പ്രകാരം സംഗീത ഇതിഹാസം ഏ ആര് റഹ്മാും നടി അനുഷ്ക ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകും. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന സിനിമയ്ക്കായി തിരക്കഥ രചിച്ചിരിക്കുന്നത് പ്രശാന്താണ്.
നിലവില്‍ കാളിദാസ്, മഞ്ജു വാര്യര്‍ എന്നിവര്‍ വേഷമിടുന്ന ജാക്ക് ആന്‍ഡ് ജില് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് സന്തോഷ് ശിവന്. ഈ വര്‍ഷം പകുതിയോടെ ജാക്ക് ആന്‍ഡ് ജില് തീയേറ്ററുകളിലെത്തുമെന്നാണ് വിവരം.