
‘കാസ്റ്റിംഗ് കൗച്ച് ഞാൻ നേരിട്ടിട്ടുണ്ട്’ നടി സ്വാസികയുടെ വെളിപ്പെടുത്തൽ !!
കഴിഞ്ഞ വർഷം മലയാള സിനിമയെ പിടിച്ചുകുലുക്കിയത് കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള തുറന്നു പറച്ചിലാണ്. മലയാള സിഎൻമയിൽ അത് സർവ്വസാധാരണമായി അത് നടക്കുന്നുണ്ടെന്ന് മിക്ക നടിമാരും അത് തുറന്നുപറഞ്ഞതാണ്. എന്നാൽ ഇപ്പോൾ നടി സ്വാസിക പറയുന്നു സിഎൻമയിൽ മാത്രമല്ല മറ്റെല്ലാ മീക്ഷയിലും ഇത്തരത്തിലുള്ള ചൂഷണങ്ങൾ സ്ത്രീകൾ സഹിക്കുന്നുണ്ടെന്ന്. കാസ്റ്റിംഗ് കൗച്ച് ഞാനും നേരിട്ടിട്ടുണ്ട് .തമിഴിലും മലയാളത്തിലുമൊക്കെ നേരിട്ടിട്ടുണ്ട്. പക്ഷെ ഞാൻ എപ്പോളും പറയുന്ന ഒരു കാര്യം എന്താണെന്നു വച്ചാൽ , അതെനിക് പറയുന്നതിൽ ഒരു കോൺഫിഡൻസ് കുറവുമില്ല. കാസ്റ്റിംഗ് കൗച്ച് സിനിമയിൽ മാത്രമല്ല , എല്ലാ ഫീൽഡിലുമുണ്ട് .പക്ഷെ നമ്മളത് തിരഞ്ഞെടുക്കുന്നുണ്ടോ ഇല്ലയോ എന്നതിലാണ് കാര്യം.
സിനിമ ഫീൽഡിൽ അച്ഛനും അമ്മയ്ക്കും കൂടെ വരാം . വേറൊരു ജോലിക്കും അത് പറ്റില്ല. എന്റെ അമ്മയൊക്കെ മോണിറ്ററിനെ പിന്നിൽ തന്നെയാണ് ഇരിക്കുന്നത്. മുറിയിലും അവരുണ്ട്. ഇനി അവരുടെ കണ്ണ് വെട്ടിച്ച് ആരെയേലും മുറിയിലേക്ക് വരുത്തണമെന്ന് വിചാരിച്ചാൽ മാത്രമേ അങ്ങനെയൊക്കെ സംഭവിക്കു.അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ്. ഇപ്പോൾ പറയുന്നതാവില്ല നാളെ . എന്റെ ഇഷ്ടവും മാറാം. എന്ന് കരുതി സിനിമ ഇഡസ്ട്രിയെ മുഴുവനായി കുറ്റപ്പെടുത്താൻ ഞാൻ തയ്യാറല്ല. സ്വാസിക പറയുന്നു.
അയാളും ഞാനും തമ്മിൽ, കട്ടപ്പനയിലെ ഹൃത്വിക് റോഷന് തുടങ്ങിയ ചിത്രങ്ങൾക്ക് പുറമേ സീത എന്ന സീരിയലിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ സിനിമ സീരിയൽ നടിയാണ് സ്വാസിക.