നടി സ്വാസികയുടെ സംസ്ഥാന അവാർഡ് മോഷണം പോയി !! വിഡിയോ കാണാം.

സ്വാസികയുടെ സംസ്ഥാന അവാർഡ് പുരസ്കാരം അടിച്ചു മാറ്റി

നടി സ്വാസികയുടെ സംസ്ഥാന അവാർഡ് മോഷണം പോയി !! വിഡിയോ കാണാം.

0

യൂട്യൂബിൽ ട്രെൻഡിങ്ങിൽ വരുന്ന രസകരമായ പ്രാങ്ക് പരിപാടിയാണ് ഗുലുമാൽ. ഈ പ്രാങ്ക് വിഡിയോകളിലൂടെ പ്രേക്ഷകരുടെ തോഴനാണ് അനൂപ് പന്തളം. സിനിമ- ടെലിവിഷൻ താരങ്ങളെ ഫോൺ കോൾ വഴി പ്രാങ്ക് ചെയ്ത് അനൂപും ഗുലുമാൽ ഓൺലൈനും കൊറോണ സമയത്തും സജീവമായിരുന്നു. എന്നാൽ ഇത്തവണ അനൂപിന്റെ പ്രാങ്കിന് ഇരയായത് സംസ്ഥാന അവാർഡ് ജേതാവും യുവതാരവുമായ സ്വാസികയാണ്.


സ്വാസികയുടെ സംസ്ഥാന അവാർഡ് പുരസ്കാരം അടിച്ചു മാറ്റി കൊണ്ടാണ് ഗുലുമാൽ ടീം ഇത്തവണ പ്രാങ്ക് ഒപ്പിച്ചത്. സംസ്ഥാന പുരസ്കാരദാന ചടങ്ങിനു ശേഷം സ്വാസികയും നടൻ സിജു വിൽസണും വാസന്തി സിനിമയുടെ സംവിധായകരായ ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍ എന്നിവരും ഒരു അഭിമുഖത്തിനു വേണ്ടി തയാറെടുത്തു. ഇതിനിടെ സംസ്ഥാന പുരസ്കാര ഫലകങ്ങൾ അടുത്തിരുന്ന ഒരു മേശയിൽ വച്ചു. തുടർന്ന് അഭിമുഖത്തിനിടെ അനൂപും ഗുലുമാൽ കൂട്ടരും സ്വാസികയുടെ അവാർഡ് ഫലകം അടിച്ചുമാറ്റി.

അഭിമുഖം കഴിഞ്ഞപ്പോൾ സ്വാസികയുടെ ഫലകം മാത്രം കാണാനില്ല. ഇതോടെ നടിയും മറ്റുള്ളവരും എല്ലാവർക്കും ടെൻഷൻ ആയി. ഒരു യുവാവ് ഫലകവുമായി പുറത്തുപോകുന്നതു കണ്ടതായി അവിടെയുള്ള ആരൊക്കെയോ സ്വാസികയോടു പറഞ്ഞു. തുടർന്ന് സിജു വിൽസൺ പൊലീസിനെ ഫോൺ വിളിക്കുന്നു.

എന്നാൽ സത്യത്തിൽ സിജു വിൽസണും കൂടി അറിഞ്ഞു കൊണ്ടായിരുന്നു ഈ പ്രാങ്ക് അരങ്ങേറിയത്. പോലീസെന്നു പറഞ്ഞ് സിജു വിളിച്ചതും അനൂപിനെ തന്നെയായിരുന്നു. അവസാനം അനൂപ് നേരിട്ടെത്തി സ്വാസികയ്ക്കു അവാർഡ് തിരികെ നൽകുകയായിരുന്നു സംഭവം.

You might also like