‘അവൾ പലര്‍ക്കൊപ്പവും കിടക്ക പങ്കിട്ടിട്ടുണ്ടാകും’ – സ്വാതി റെഡ്ഡി

0

 

 

 

 

സ്വാതി റെഡ്ഡിയെന്ന പേരിനേക്കാൾ ശോശന്നയെന്ന പേരായിരിക്കും പലർക്കും കൂടുതൽ പരിചയം. ഒറ്റചിത്രത്തിലൂടെ പ്രേക്ഷകഹൃദയം കവർന്ന ആമേൻ നായികയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് പ്രേക്ഷകർക്കും സ്വാതി പ്രിയങ്കരിയായിരുന്നു.

 

 

 

 

 

 

 

 

തെന്നിന്ത്യയിലെ സൂപ്പർനായികമാരിലൊരാൾ എന്ന പെരുമ പേറുമ്പോഴും പാപ്പാരാസികളുടെ ഗോസിപ്പിനും മാധ്യമങ്ങളുടെ വേട്ടയാടലിനും താൻ ഇരയായിട്ടുള്ളതായി സ്വാതി തുറന്നു പറയുന്നു. റാണ ദഗ്ഗുബാട്ടി അവതാരകനായെത്തുന്ന ഒരു തമിഴ് ടെലിവിഷന്‍ ഷോയിലാണ് താരം തന്നെ ഏറെ വേദനിപ്പിച്ച ചില ചോദ്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്. ഷോയിലെ ഒരു സെഗ്മെന്റിന്റെ ഭാഗമായിട്ടാണ് ഏറ്റവും വേദനിപ്പിച്ച കമന്റിനെ കുറിച്ച് സ്വാതി വെളിപ്പെടുത്തിയത്.

 

 

 

 

 

 

 

 

 

ഒരു കാലത്ത് തനിക്ക് സമൂഹത്തില്‍ നിന്ന് ധാരാളം പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അവള്‍ക്ക് കുറച്ച് വട്ടാണ്, അവള്‍ പല പുരുഷന്മാര്‍ക്കും ഒപ്പം കിടന്നിട്ടുണ്ടാവും’ എന്നിങ്ങനെ പല കമന്റുകൾ വന്നിട്ടുണ്ടെന്നും അതൊക്കെ തന്നെ വേദനിപ്പിച്ചെന്നും താരം ഷോയിൽ പറഞ്ഞു. പലര്‍ക്കൊപ്പവും അവള്‍ കിടന്നിട്ടുണ്ടാവും എന്ന് സിനിമയില്‍ തന്നെയുള്ള ആളാണ് പറഞ്ഞതെന്നും അത് തന്നെ ഒരുപാട് മുറിപ്പെടുത്തിയെന്നും താരം കൂട്ടിച്ചേർത്തു.

 

 

 

 

 

 

 

 

ഈ വര്‍ഷം സെപ്റ്റംബറിലാണ് സ്വാതി വിവാഹിതയായത്. പൈലറ്റായ വികാസ് ആണ് സ്വാതിയെ വിവാഹം ചെയ്തത്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് താരം.

 

 

You might also like