‘സൗഹൃദം തേങ്ങയാണ്’ : അലന്‍സിയറിനെതിരെ ആഞ്ഞടിച്ച് ശ്യാം പുഷ്‌കരന്‍

0

Image result for syam pushkaran alencier

 

 

 

അലന്‍സിയറിനെതിരെ ദിവ്യ ഗോപിനാഥിന്റെ മീ ടൂ ആരോപണം മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. വിഷയം ഡബ്ല്യുസിസി ഏറ്റെടുത്തതോടെ വന്‍ ചര്‍ച്ചയാകുകയും ചെയ്തു. ഈ സമയം സന്ധിസംഭാഷണത്തിനായി അലന്‍സിയര്‍ വിളിച്ചുവെന്ന് തിരക്കഥാകൃത്തും നിര്‍മാതാവുമായ ശ്യാം പുഷ്‌കരന്‍ പറഞ്ഞു. ഡബ്ല്യുസിസിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ശ്യാം ഇക്കാര്യം വെളിപ്പെടുത്തിയത്.

 

 

ശ്യാം പുഷ്‌കരന്റെ വാക്കുകള്‍:

”ഞങ്ങള്‍ ആണുങ്ങളുടെ തന്ത്രം, അല്ലെങ്കില്‍ പാട്രിയാര്‍ക്കിയുടെ തന്ത്രം പലപ്പോഴും ഇങ്ങനെയാണ്. പൊതുസ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുക. അങ്ങനെ സമൂഹത്തില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തുക. അങ്ങനെയാവുമ്പോള്‍ നമുക്ക് അവരെ നിയന്ത്രിക്കാന്‍ എളുപ്പമാണ്. മണ്ടി എന്ന് വിളിക്കാം, ഉപദേശിക്കാം, നേര്‍വഴി കാണിക്കാം.

 

Image result for syam pushkaran alencier

 

 

WCC തന്ത്രങ്ങളൊക്കെ നേരത്തേ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് സിനിമാ രംഗത്തേക്ക് കൂടുതല്‍ സ്ത്രീകളെ കൊണ്ടുവരണമെന്ന് WCC ആവശ്യപ്പെട്ടത്. സിനിമാരംഗത്ത് കംപ്ലെയ്ന്റ്‌സ് സെല്‍ വേണം. സ്ത്രീകള്‍ക്ക് ഈ രംഗത്ത് സുരക്ഷാ സംവിധാനങ്ങള്‍ വേണം. ആദ്യത്തെ രണ്ട് വര്‍ഷം കൊണ്ട് WCC അടിസ്ഥാനപരമായ ഈ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

 

 

Image result for syam pushkaran alencier

 

 

ഞാനൊരു wanna be feminist ആണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സ്ത്രീപക്ഷ സിനിമ എന്ന രീതിയില്‍ സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്ന ഒരാളാണ്. ആദ്യസമയത്ത് സ്ത്രീപക്ഷസിനിമ ചെയ്യണമെന്ന് കരുതി, അമ്മയുടെയും കൂട്ടുകാരിയുടെയും ഒക്കെ ബുദ്ധിമുട്ടുകള്‍ കണ്ട്, അത്തരമൊരു സിനിമയെടുക്കാന്‍ ശ്രമിച്ചയാളാണ് ഞാന്‍. പക്ഷേ, പുരുഷമേധാവിത്വം ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നത് കൊണ്ട് സ്ത്രീവിരുദ്ധതയാണ് പുറത്തു വരിക. അത് പരമാവധി തിരുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

 

 

 

Image result for syam pushkaran alencier

 

 

ഒരു കാര്യം കൂടി പറഞ്ഞ് എന്റെ വാക്കുകള്‍ അവസാനിപ്പിക്കുകയാണ്. #MeToo, വളരെ സീരിയസ്സായി കാണേണ്ട ഒട്ടും ജോക്കല്ലാത്ത ഒരു മൂവ്‌മെന്റാണ്. ഞങ്ങളുടെ ഒരു സുഹൃത്തായിരുന്നു അലന്‍സിയര്‍. അദ്ദേഹത്തിന്റെ കൂടെ രണ്ട് മൂന്ന് സിനിമകള്‍ ഞങ്ങള്‍ ചെയ്തിട്ടുണ്ട്. മീടൂ വന്നപ്പോള്‍ അദ്ദേഹം വിളിച്ചു. സന്ധി സംഭാഷണത്തിന് വേണ്ടിയാണ് വിളിച്ചത്. അതിന് ഞങ്ങള്‍ മറുപടി പറഞ്ഞതിങ്ങനെയാണ്. അക്രമത്തിനിരയായ പെണ്‍കുട്ടിക്ക് ബോധ്യപ്പെടുന്ന ഒരു പരിഹാരമുണ്ടാകുന്നത് വരെ ഒരു സൗഹൃദസംഭാഷണത്തിനുമില്ല.

സൗഹൃദം തേങ്ങയാണ്. ഹ്യൂമാനിറ്റിയാണ്, മനുഷ്യത്വമാണ് കാര്യം. വേറൊന്നുമില്ല. നന്ദി.”

You might also like