
തമന്നയുടെ പുതിയ ബാഗിന്റെ വില കേട്ടാല്‍ ഞെട്ടും !!!
തെന്നിന്ത്യൻ താരസുന്ദരി തമന്നയുടെ പുതിയ ബാഗിന്റെ വിലയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. എങ്ങിനെ ഇത്ര സിംപിളായ ഫാഷന്‍ ട്രെന്റ് നിലനിര്‍ത്താം എന്ന് പല പെണ്‍കുട്ടികളും തമന്നയെ കണ്ടു പഠിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വൈറലായ ചിത്രത്തില്‍ തമന്നയുടെ ലുക്ക് മാത്രമല്ല, ഇടതു തോളില്‍ തൂങ്ങിക്കിടന്ന ഒരു ലതര്‍ ബാഗ്.
വളരെ സിംപിളായ ഗ്രേ കളറിലുള്ള ഒരു ലതര്‍ ബാഗ്.. ആഹ എത്ര നല്ല ബാഗ് എന്ന് പറയുന്നതിന് മുന്‍പേ ആ ബാഗിന്റെ വിലയറിഞ്ഞാല്‍ സന്തോഷം കൊണ്ടോ അസൂയ കൊണ്ടോ കണ്ണ് നിറയാതിരിക്കില്ല… മൂന്ന് ലക്ഷം രൂപയാണത്രെ തമന്ന തോളില്‍ തൂക്കിയിട്ടിരിക്കുന്ന ബാഗിന്റെ വില.
എങ്ങനെയാണ് സെലിബ്രിറ്റികളുടെ ആഡംബര ജീവിതം എന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുമല്ലോ. ഒരു സാധാരണക്കാരന്റെ വാര്‍ഷിക വരുമാനം ഇതിന്റെ ഏഴയലത്ത് പോലും വരില്ല.