പുതിയ ഫ്ലാറ്റ് സ്വന്തമാക്കാൻ തമന്ന ചിലവഴിച്ചത് വൻ തുക : ഞെട്ടലോടെ സിനിമാലോകം

0

Image result for thammanna

 

മുംബൈയിലെ വെർസോവയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി തെന്നിന്ത്യൻ താര സുന്ദരി തമ്മന്ന ഭാട്ടിയ. സ്വപ്ന ഭവനത്തിനായി നിലവിലെ വിലയുടെ ഇരട്ടി യാണ് തമന്ന നൽകിയത്.വിപണിയിലുളള വിലയേക്കാൾ ഇരട്ടി പണം നൽകി കൊണ്ടാണ് താരം അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരിക്കുന്നത്.

 

 

 

ഒരു സ്ക്വർഫീറ്റിന് 80,778 രൂപയാണത്രേ താരം നൽകിയിരിക്കുന്നത്. ഇങ്ങനെ 2055 സ്ക്വർ ഫീറ്റുളള അപ്പാർട്ട്മെന്റ് 16.60 കോടി രൂപയ്ക്കാണ് തമന്ന വാങ്ങിയിരിക്കുന്നതത്രേ. അപ്പാർട്ട്മെന്റ് രജിസ്റ്റർ ചെയ്യാനുളള സ്റ്റാംപ് ഡ്യൂട്ടിക്കായി 99.06 ലക്ഷമാണ് നൽകിയിരിക്കുന്നത്. അപ്പാർട്ട്മെന്റിന്റെ ഇന്റീരിയർ വർക്കിനായി മാത്രം 2 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. അപ്പാർട്ട്മെന്റിന്റെ ഏതു വശത്തു നിന്നു നോക്കിയാലും കടൽ ഭംഗി ആസ്വദിക്കാൻ കഴിയും. ഇതു കൊണ്ടാണത്രേ ഇത്രയും പണം മുടക്കി ഇത് വാങ്ങിയതെന്ന് ബാന്ദ്രയിലെ റിയൽ എസ്റ്റേറ്റ് ഇടനിലക്കാർ പറയുന്നു.

 

Image result for thammanna

22 നിലയുളള കെട്ടിടത്തിന്റെ 14ാം നിലയിലാണ് തമന്നയുടെ അപ്പാർട്ട്മെന്റ്. അമ്മ രജനി ഭാട്ടിയയുടെ പേരിലാണ് ഇത് വാങ്ങിയിരിക്കുന്നത്. ഇപ്പോൾ ലോക്ന്ദ് വാല കോംപ്ലക്സിലാണ് തമന്നയും കുടുംബവും താമസിക്കുന്നത്. അപ്പാർട്ട്മെന്റിന്റെ പണി കഴിഞ്ഞാൽ താരവും കുടുംബവും താമസം അങ്ങോട്ടേയ്ക്ക് മാറ്റും.

You might also like